പരിശീലകര്‍

നിങ്ങളെ ഞങ്ങള്‍ ആശ്ചര്യപ്പെടുത്താന്‍ പോവുകയാണ്. നിങ്ങള്‍ കരുതുന്നുണ്ടാകും ഒരു വേദപാഠ അദ്ധ്യാപകനായിട്ടാണ് നിങ്ങള്‍ ഇവിടെ ജോലിക്ക് കയറിയതെന്ന്, പക്ഷേ നിങ്ങളുടെ പദവി പരിശീലകന്‍ എന്നായി മാറിയിരിക്കുന്നു! ശരിയാണ്! ഈ വര്‍ഷം നമ്മള്‍ ബൈബിള്‍ പഠിക്കുന്നത് ബോക്സിംഗ് പ്രമേയമാക്കിയിട്ടാണ്. കായികവും ചേരുമ്പോള്‍ കൂടുതല്‍ ഉല്ലസിക്കാം എന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. പ്രിയപ്പെട്ട അദ്ധ്യാപകാ, ഇപ്പോള്‍ തന്നെ തുടങ്ങൂ! ഒരു അദ്ധ്യാപകന്‍ എന്നതിലുപരി ഒരു പരിശീലകനാവുക. ഒരു ജേതാവാകാന്‍ ശ്രമിക്കുന്ന ഓരോ വിദ്യാര്‍ഥിയെയും അവരുടെ പുരോഗതിയെയും ആഴത്തില്‍ ശ്രദ്ധിക്കാന്‍ അത് നിങ്ങള്‍ക്ക് പ്രചോദനമാകും.

ചെറിയ ഗ്രൂപ്പുകള്‍

3-7 കുട്ടികളുള്ള ചെറിയ ഗ്രൂപ്പുകള്‍ ഉണ്ടാക്കുക. ഓരോ ചെറിയ ഗ്രൂപ്പിനും ഓരോ പരിശീലകന്‍ വേണം. പരിശീലകര്‍ എല്ലാ ആഴ്ചകളിലും ക്ലാസ്സില്‍ വരേണ്ടതില്ലെങ്കിലും ഓരോ ആഴ്ചയും തങ്ങളുടെ വിദ്യാര്‍ഥികളുടെ അഥവാ "കായികാഭ്യാസികളുടെ" വിവരങ്ങള്‍ അന്വേഷിക്കണം. പരിശീലകരെ സംഘടിപ്പിക്കാനും അവര്‍ക്ക് പ്രചോദനമാകാനും നിങ്ങളുടെ മുഖ്യ നേതാക്കളില്‍ ഒരാളെ പരിശീലക തലവനാക്കുക.

ആഴ്ചകള്‍ തോറും നിങ്ങള്‍ വിദ്യാര്‍ഥികളെ എല്പ്പിച്ച കര്‍ത്തവ്യങ്ങള്‍ ചെയ്യാന്‍ അവര്‍ക്ക് സഹായകമാവാന്‍ നിങ്ങളുടെ ക്ലാസ്സിനെ ചെറിയ ഗ്രൂപ്പുകളായി തരംതിരിക്കുക. മിക്ക വേദപാഠ പരിപാടികളും പള്ളിയില്‍ വച്ചായതിനാല്‍ ആഴ്ചകളില്‍ ഗൃഹപാഠം കൊടുക്കേണ്ട ആവശ്യമില്ല. എന്നാലും, പാപങ്ങളെ കുറിച്ച് പഠിച്ചതുക്കൊണ്ട് മാത്രം നിങ്ങളുടെ വിദ്യാര്‍ഥികള്‍ക്ക് അവയെ "പുറത്താക്കാന്‍" കഴിയില്ല. അവര്‍ ശരിക്കും "അംഗത്തട്ടിലേക്ക്" ഇറങ്ങി തങ്ങള്‍ ആഴ്ചകള്‍ തോറും അഭിമുഖീകരിക്കുന്ന പാപങ്ങള്‍ക്ക്‌ എതിരെ പൊരുതണം. സത്യത്തില്‍ അവരുടെ വിവരങ്ങള്‍ അന്വേഷിക്കാന്‍ ആരെങ്കിലും ഒരാളില്ലെങ്കില്‍ ഇത് തീര്‍ത്തും അസാധ്യമാകും. ദയവായി നിങ്ങളുടെ വിദ്യാര്‍ഥികള്‍ ഒരു കര്‍ത്തവ്യം ചെയ്തു എന്ന് പറയുമ്പോള്‍ അവരുടെ "വാക്ക് വിശ്വസിച്ചു" അത് സമ്മതിക്കരുത്. നിങ്ങള്‍ ഈ പരിപാടിയില്‍ അശ്രദ്ധ കാണിച്ചാല്‍ നിങ്ങള്‍ നിങ്ങളുടെ വിദ്യാര്‍ഥികളെ കളവ് പറയാന്‍ പരിശീലിപ്പിക്കുന്ന പോലെയാകും. എന്നാല്‍, എന്നോടൊപ്പം ചിന്തിച്ചു നോക്കൂ, നിങ്ങള്‍ക്ക് അവരെ ശരിക്കും പരിശീലിപ്പിക്കാന്‍ കഴിയുകയും അവര്‍ തങ്ങളുടെ ഗൃഹപാഠങ്ങള്‍ ചെയ്യുന്നത് ഉറപ്പു വരുത്തുകയും ചെയ്താല്‍ അവരുടെ ജീവിതത്തില്‍ വരുന്ന മാറ്റങ്ങള്‍ നിങ്ങള്‍ തീര്‍ച്ചയായും കാണും. ഒരൊറ്റ വര്‍ഷംക്കൊണ്ട് നിങ്ങള്‍ക്ക് അവരുടെ ജീവിതം മാറ്റിമറിക്കാം! നിങ്ങളുടെ വിദ്യാര്‍ഥികള്‍ ആത്മാവിന്‍റെ ഫലങ്ങള്‍ ഓര്‍മിക്കുന്നില്ലെങ്കിലും അവയില്‍ ജീവിക്കാന്‍ ശരിക്കും പഠിച്ചിരിക്കും!

ഈ ചെറിയ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ പരിശീലകര്‍ക്ക് ഒരു ലഘുരേഖയും പരിശീലക തലവന് ഒരു ചെറിയ പുസ്തകവും തയ്യാറാക്കിയിട്ടുണ്ട്. പരിശീലകരുടെ ലഘുരേഖ ഓരോ മാസവും ആത്മാവിന്‍റെ ഓരോ ഫലങ്ങള്‍ക്കും വേണ്ടിയുള്ളതാണ്. പരിശീലക തലവന് 3-മാസം മുഴുവനും വേണ്ട കര്‍ത്തവ്യങ്ങളുള്ള ചെറിയ പുസ്തകവുമാണുള്ളത്.

കോച്ച് ഹാന്‍ഡ്‌ഔട്ട്‌സ് ചാമ്പ്യന്‍സ്
കോച്ച് ഹാന്‍ഡ്‌ഔട്ട്‌സ് 1

Only available as a download.

ഇത് ഓരോ മാസവും എല്ലാ പരിശീലകര്‍ക്കും നല്‍കുക. യൂണിറ്റ് 1: സ്നേഹവും, സന്തോഷവും, സമാധാനവും

പരിശീലകരുടെ ഉത്തരവാദിത്തങ്ങള്‍

പരിശീലകന്‍:

  • 3-5 കുട്ടികളെ പരിശീലിപ്പിക്കുക.
  • എല്ലാ ആഴ്ചയിലും ക്ലാസ്സിനു മുന്‍പും ശേഷവും 5 മിനിറ്റ് നേരം വിദ്യാര്‍ഥികളുമായി കണ്ടുമുട്ടി കര്‍ത്തവ്യങ്ങളെക്കുറിച്ച് സംസാരിക്കുകയും അവരെ ജേതാക്കളാവാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
  • കര്‍ത്തവ്യങ്ങളെക്കുറിച്ച് ഓര്‍മ്മിപ്പിക്കാന്‍ എല്ലാ ആഴ്ചയിലും വിദ്യാര്‍ഥികളെ വിളിക്കുകയോ സന്ദേശം അയയ്ക്കുകയോ ചെയ്യുക. (നിര്‍ദ്ദിഷ്ട ദിവസം: ചൊവ്വാഴ്ച)
  • ചെയ്ത കര്‍ത്തവ്യത്തിന്‍റെ റിപ്പോര്‍ട്ട്‌ ലഭിക്കാന്‍ വിദ്യാര്‍ഥികളെ ആഴ്ചയില്‍ രണ്ടാം വട്ടം വിളിക്കുകയോ സന്ദേശം അയയ്ക്കുകയോ ചെയ്യുക. (നിര്‍ദ്ദിഷ്ട ദിവസം: വെള്ളിയാഴ്ച)
  • ചെറിയ ഗ്രൂപ്പിലുള്ള കുട്ടികള്‍ക്ക് വേണ്ടി ചെയ്യുന്ന കര്‍ത്തവ്യങ്ങളുടെ പുരോഗതി വിലയിരുത്തി എല്ലാ ആഴ്ചയിലും പരിശീലക തലവന് റിപ്പോര്‍ട്ട്‌ ചെയ്യുക.

പരിശീലക തലവന്‍:

  • എല്ലാ ആഴ്ചയും ക്ലാസ്സിനു 5 മിനിറ്റ് മുന്‍പ് എല്ലാ പരിശീലകരെയും ഒരുമിച്ചുക്കൂട്ടി കര്‍ത്തവ്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും വിദ്യാര്‍ഥികളെ വിശ്വസ്തതയോടെ പരിശീലിപ്പിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
  • കര്‍ത്തവ്യങ്ങളെക്കുറിച്ച് ഓര്‍മ്മിപ്പിക്കാന്‍ എല്ലാ ആഴ്ചയിലും പരിശീലകരെ വിളിക്കുകയോ സന്ദേശം അയയ്ക്കുകയോ ചെയ്യുക. (നിര്‍ദ്ദിഷ്ട ദിവസം: ചൊവ്വാഴ്ച)
  • ചെയ്ത കര്‍ത്തവ്യത്തിന്‍റെ റിപ്പോര്‍ട്ട്‌ ലഭിക്കാന്‍ പരിശീലകരെ ആഴ്ചയില്‍ രണ്ടാം വട്ടം വിളിക്കുകയോ സന്ദേശം അയയ്ക്കുകയോ ചെയ്യുക. (നിര്‍ദ്ദിഷ്ട ദിവസം: വെള്ളിയാഴ്ച)
  • എല്ലാ വിദ്യാര്‍ഥികള്‍ക്കും വേണ്ടി ചെയ്ത കര്‍ത്തവ്യങ്ങളുടെ പുരോഗതി വിലയിരുത്തുക.
  • പരിശീലകര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടി മാസംതോറും പ്രചോദനദായകമായ യോഗങ്ങള്‍ സംഘടിപ്പിക്കുക.

തിരഞ്ഞെടുപ്പ്

ചെറിയ ഗ്രൂപ്പുകളില്‍ ആവശ്യത്തിന് പരിശീലകരെ ലഭിക്കാന്‍ കൂടുതല്‍ നേതാക്കളെ തിരഞ്ഞെടുക്കുന്ന പ്രക്രിയ ഒരു വെല്ലുവിളിയായി തോന്നാം. പക്ഷേ, ഇത് അത്ര പ്രയാസമൊന്നുമല്ല. പരിശീലകരെ എളുപ്പത്തില്‍ കണ്ടെത്താനുള്ള ചില ആശയങ്ങള്‍ ഇതാ:

  • പരിശീലകരോട് ഒരു മാസം മാത്രം സേവനം ചെയ്യാന്‍ ആവശ്യപ്പെടുക. ഓരോ മാസവും ആത്മാവിന്‍റെ ഒരു ഫലം പൂര്‍ണ്ണമാകും. മുതിര്‍ന്നവര്‍ക്ക് ചുമതല നല്‍കുമ്പോള്‍, ഒരു മാസം മാത്രമേ ആവശ്യമുള്ളൂ എന്ന് നിങ്ങള്‍ പറഞ്ഞാല്‍ ഒരുപാട് പേര്‍ ജോലി ചെയ്യാന്‍ താല്പര്യപ്പെടും. ആദ്യത്തെ മാസത്തിന് ശേഷം എളുപ്പവും രസകരവും എന്ന് തോന്നിയാല്‍ അവര്‍ വീണ്ടും ജോലി ചെയ്യാന്‍ ഇഷ്ടപ്പെടും!
  • പരിശീലകരെ പതിവ് പോലെ പള്ളിയില്‍ പോകാന്‍ അനുവദിക്കുക. പക്ഷേ, പള്ളിയില്‍ 10 മിനിറ്റ് മുന്‍പേ എത്തി തങ്ങളുടെ വിദ്യാര്‍ഥികളുമായി കണ്ടുമുട്ടണം. നിങ്ങളുടെ പരിശീലകര്‍ക്ക് വേദപാഠ ക്ലാസ്സില്‍ മാസത്തിലൊരിക്കല്‍ മാത്രം പങ്കെടുക്കാം. ബാക്കി ആഴ്ചകളില്‍ പതിവ് പോലെ മറ്റു മുതിര്‍ന്നവരെ പോലെ പള്ളിയില്‍ പോകാം.
  • വിളിക്കുന്നതിനു പകരം കുട്ടികള്‍ക്ക് സന്ദേശം അയയ്ക്കുക. വിദ്യാര്‍ഥികളുമായി എളുപ്പത്തില്‍ ബന്ധപ്പെടാന്‍ മാസം മുഴുവന്‍ സ്വമേധയാ സന്ദേശം അയയ്ക്കുന്ന സംവിധാനം പരിശീലകര്‍ക്ക് ഏര്‍പ്പെടുത്താന്‍ സഹായിക്കുക. പഴയ പോലെ വിളിക്കുന്നതിനു പകരം നിങ്ങള്‍ക്ക് ഫേസ്ബുക്ക്‌ അക്കൗണ്ട്‌, ട്വിറ്റര്‍, വാട്സ്ആപ്പ് മുതലായവ ഉപയോഗിക്കാം എന്ന് മറക്കണ്ട.
  • തങ്ങളുടെ ചെറുവക സാമാനങ്ങള്‍ സൂക്ഷിക്കാന്‍ പരിശീലകര്‍ക്ക് പള്ളിയില്‍ ഒരു ഇടം നല്‍കുക. ഒരു "സ്പോര്‍ട്ടി" ഛായ ലഭിക്കാന്‍ നിങ്ങളുടെ പരിശീലകര്‍ക്ക് വേണമെങ്കില്‍ സ്പോര്‍ട്ട്സ് തൊപ്പികള്‍ ധരിക്കുകയോ വിസിലുകളോ വാട്ടര്‍ ബോട്ടിലുകളോ കരുതുകയും ആവാം. ഇവ എല്ലാ ആഴ്ചയും കൊണ്ടുവരാന്‍ ഓര്‍മിക്കേണ്ടത് ഒഴിവാക്കാന്‍, അവ പള്ളിയില്‍ തന്നെ സൂക്ഷിക്കാന്‍ അനുവദിക്കുക. ഇത് വഴി നിങ്ങളുടെ പരിശീലകര്‍ക്ക് അവരുടെ നിത്യേനയുള്ള വസ്ത്രങ്ങള്‍ തന്നെ ധരിക്കുകയും ചില "സ്പോര്‍ട്ട്" സാധനങ്ങള്‍ പുറത്തെടുത്ത് പരിശീലകരെ പോലെ ആകാം.
  • മാസംതോറും പരിശീലകര്‍ക്കായി നടത്തുന്ന യോഗങ്ങള്‍ കൂടുതല്‍ പ്രചോദനദായകമാക്കുക. അത് വഴി ആ വര്‍ഷം മുഴുവന്‍ അവര്‍ക്ക് പരിപാടിയില്‍ തുടര്‍ന്ന് പങ്കെടുക്കാന്‍ താല്പര്യം തോന്നും.
  • ആവശ്യമെങ്കില്‍ വലിയ ഗ്രൂപ്പുകള്‍ അനുവദിക്കുക. (ഫേസ്ബുക്കിലെ ഗ്രൂപ്പ് നോട്ടിഫിക്കേഷന്‍റെ സഹായത്താല്‍ 10 വിദ്യാര്‍ഥികളെ പരിശീലിപ്പിക്കാന്‍ ഒരാള്‍ക്ക് അത്ര ബുദ്ധിമുട്ടുണ്ടാകില്ല.)

പ്രചോദനദായക യോഗങ്ങള്‍

പരിശീലക തലവന്‍റെ പ്രധാന ജോലി പരിശീലകരെ തുടര്‍ച്ചയായി പ്രചോദിപ്പിക്കുക എന്നതാണ്. അതിനു വേണ്ടിയുള്ള ഒരു പ്രധാന മാര്‍ഗമാണ് മാസം തോറും പ്രചോദനദായക യോഗങ്ങള്‍ സംഘടിപ്പിക്കുന്നത്. ഭക്ഷണം നല്‍കി, ഒരുമിച്ച് പ്രാര്‍ത്ഥിച്ചു, കായികവിവരങ്ങള്‍ പരിശോധിച്ച് അവ എങ്ങനെ നമ്മുടെ ക്രൈസ്തവ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാം എന്ന് നോക്കി നിങ്ങള്‍ക്ക് സമയം ചിലവഴിക്കാം. ഇതിനു പുറമേ, ഒളിമ്പ്യന്‍മാരെപ്പറ്റി വിവരം ശേഖരിക്കുകയോ പ്രചോദനദായകമായ ഒരു സ്പോര്‍ട്ട്സ് ചലച്ചിത്രം പോപ്‌കോണോ മറ്റു രുചികരമായ ഭക്ഷണസാധനങ്ങളുടെ അകമ്പടിയോടെയോ ഒരുമിച്ച് കാണുകയോ ചെയ്യാം. കായികാഭ്യാസികള്‍ക്ക് കഠിനാധ്വാനം വഴി ഫലം ലഭിക്കുന്നുവെങ്കില്‍ ആത്മീയവും ശാശ്വതവുമായ നേട്ടത്തിന് വേണ്ടി ജോലി ചെയ്യുന്നത് നമുക്ക് കൂടുതല്‍ ഫലം നല്‍കില്ലേ എന്ന ആശയം നിങ്ങളുടെ പരിശീലകരുമായി ചര്‍ച്ച ചെയ്യുക.

 

കോച്ച് ഹാന്‍ഡ്‌ഔട്ട്‌സ് ചാമ്പ്യന്‍സ് 2
കോച്ച് ഹാന്‍ഡ്‌ഔട്ട്‌സ് 2

Only available as a download.

ഓരോ മാസവും ഇത് എല്ലാ പരിശീലകര്‍ക്കും നല്‍കുക. യൂണിറ്റ് 2: ക്ഷമ, ദയ, നന്മ.

കോച്ച് ഹാന്‍ഡ്‌ഔട്ട്‌സ് ചാമ്പ്യന്‍സ് 3
കോച്ച് ഹാന്‍ഡ്‌ഔട്ട്‌സ് 3

Only available as a download.

ഓരോ മാസവും ഇത് എല്ലാ പരിശീലകര്‍ക്കും നല്‍കുക. യൂണിറ്റ് 3: വിശ്വസ്തത, സൌമ്യത, ഇന്ദ്രിയജയം.