അംഗത്തട്ടില്‍

നിങ്ങളുടെ വിദ്യാര്‍ഥികള്‍ ലോകത്തിലേക്ക് ഇറങ്ങി ചെല്ലുമ്പോള്‍ അവര്‍ യഥാര്‍ഥത്തില്‍ "അംഗത്തട്ടിലാണ്!" ഇവിടെയാണ്‌ അവര്‍ ശരിക്കും തങ്ങളുടെ പാപകരമായ ആഗ്രഹങ്ങളെ നേരിടുന്നത്. അവരുടെ വീടുകളും സ്കൂളുകളുമാണ് യഥാര്‍ത്ഥ പരീക്ഷകളും ബോക്സിംഗ് മത്സരങ്ങളും. ഇതിനു കാരണമെന്തെന്നാല്‍ പള്ളിയില്‍ വച്ച് നമ്മള്‍ അഭിനയിക്കാനും ശരിയുത്തരം നല്‍കാനും മിടുക്കരാണ്. പള്ളിയില്‍ വച്ചുള്ള തന്‍റെ ഓര്‍മ ശക്തിയും പഠനമികവും കാരണം ഒരു മത്സരം ജയിച്ചുവെന്ന് ഒരു കുട്ടിയും വിചാരിക്കാന്‍ ഇടവരുത്തരുത്. അതാണ് പരിശീലനം. അവരുടെ ജീവിതമാണ് യഥാര്‍ത്ഥ പോരാട്ടം. അവര്‍ പഠിക്കുന്ന പാഠങ്ങള്‍ ആഴ്ചകളില്‍ പ്രാവര്‍ത്തികമാക്കിയാല്‍ അവര്‍ക്ക് മത്സരങ്ങള്‍ വിജയിക്കാന്‍ സാധിക്കും.

പ്രതിവാര കര്‍ത്തവ്യങ്ങള്‍

കഴിഞ്ഞ ആഴ്ചയിലെ ഗൃഹപാഠ കര്‍ത്തവ്യം ചര്‍ച്ച ചെയ്യുകയും അടുത്ത ആഴ്ചയിലെ കര്‍ത്തവ്യം വിദ്യാര്‍ഥികള്‍ക്ക് നല്‍കുകയും ചെയ്യുക. അവ വിദ്യാര്‍ഥികളുടെ പുസ്തകങ്ങളിലും മത്സര കാര്‍ഡുകളിലും നല്‍കിയിട്ടുണ്ട്. കര്‍ത്തവ്യങ്ങള്‍ ചെയ്യുന്നവര്‍ മാത്രമേ ജേതാക്കളാകൂ എന്ന് നിങ്ങളുടെ വിദ്യാര്‍ഥികളെ ഓര്‍മപ്പെടുത്തുക. പള്ളിയില്‍ പോയാലോ ബൈബിള്‍ മനഃപാഠമാക്കിയാലോ ആരും ജേതാക്കളാകില്ല, അവയില്‍ ജീവിച്ചാലേ ആകൂ! ഞങ്ങളുടെ നിര്‍ദേശം എന്തെന്നാല്‍ നിങ്ങള്‍ ചെറിയ ഗ്രൂപ്പുകളുണ്ടാക്കി വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ കര്‍ത്തവ്യങ്ങള്‍ ചെയ്യാന്‍ സഹായമായി പരിശീലകരെ നിയോഗിക്കുക. (ചെറിയ ഗ്രൂപ്പുകള്‍/ പരിശീലന സെക്ഷന്‍ എന്നിവയില്‍ കൂടുതല്‍ കാണുക)
ഒരു ഇടി കൊണ്ട് മാത്രം ബോക്സിംഗില്‍ എതിരാളിയെ പുറത്താക്കാന്‍ കഴിയാത്തത് പോലെ ആഴ്ചയില്‍ ഒരിക്കല്‍ മാത്രം ഗൃഹപാഠ കര്‍ത്തവ്യം ചെയ്താല്‍ പാപത്തെ നിശ്ചയമായും "പുറത്താക്കാന്‍" കഴിയില്ല. ജേതാക്കളാകണമെങ്കില്‍ ആഴ്ചകളില്‍ അവര്‍ കൂടുതല്‍ "ഇടികള്‍ നല്‍കേണ്ടിവരും" എന്ന് വിദ്യാര്‍ഥികളെ ബോധ്യപ്പെടുത്താന്‍ ഈ സാദൃശ്യം സഹായകമാകും. ഒരു വിദ്യാര്‍ഥി ഒരു ആഴ്ചയില്‍ നല്‍കിയ "ഇടികളുടെ" എണ്ണം പരിശീലകന്‍ നോക്കുകയും അവരെ മത്സരത്തിനു പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. അവര്‍ ആഴ്ചയില്‍ ഒരു കര്‍ത്തവ്യം ചെയ്തു എന്നതിന്‍റെ തെളിവാണ് ഓരോ "ഇടിയും". ഇടികളെ കൂടുതല്‍ രസകരമാക്കാന്‍ ഈ നാല് തരം ഇടികള്‍ ഉപയോഗിക്കുക: കുത്ത്, കൊളുത്ത്, തടയല്‍, കൈ മടക്കിയുള്ള ഇടി.  

മത്സര കാര്‍ഡുകള്‍

ഒരു ആഴ്ചയിലെ പോരാട്ട മത്സരം രേഖപ്പെടുത്തിയ കാര്‍ഡായ അറ്റന്‍ഡെന്‍സ് റിവാര്‍ഡ്‌ നല്‍കുക. വര്‍ഷം മുഴുവന്‍ പങ്കെടുത്ത് എല്ലാ കാര്‍ഡുകളും ശേഖരിക്കാന്‍ നിങ്ങളുടെ വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കുക! ഈ കാര്‍ഡുകള്‍ ഡൗൻലോഡ് ചെയ്യാനും ലാഭകരമായി അച്ചടിക്കാനും കഴിയും. ഓരോ പാപത്തിനും നേരെ കര്‍ത്തവ്യങ്ങള്‍ ചേര്‍ക്കുന്ന ഒരു മെമറി ഗെയിം കളിക്കാനും ഈ കാര്‍ഡുകള്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാം.

 

മാച്ച് കാര്‍ഡ്‌സ് ചാമ്പ്യന്‍സ്
മത്സര കാര്‍ഡുകള്‍ 1

Only available as a download.

ആഴ്ചകള്‍ തോറും മത്സര കാര്‍ഡുകള്‍ ശേഖരിക്കാന്‍ കുട്ടികള്‍ ഇഷ്ടപ്പെടും! ഓരോ കാര്‍ഡിന്‍റെയും പിറക് വശത്ത് ഗൃഹപാഠ കര്‍ത്തവ്യം കൊടുത്തിരിക്കുന്നു.

മാച്ച് കാര്‍ഡ്സ് ചാമ്പ്യന്‍സ് 3
മത്സര കാര്‍ഡുകള്‍ 3

Only available as a download.

ഓരോ ആഴ്ചയും ഈ മത്സര കാര്‍ഡുകള്‍ ശേഖരിക്കാന്‍ കുട്ടികള്‍ ഇഷ്ടപ്പെടും! ഓരോ കാര്‍ഡിന്‍റെയും പിറകു വശത്ത് ഗൃഹപാഠ കര്‍ത്തവ്യം കൊടുത്തിരിക്കുന്നു.