ആസൂത്രണം - ക്ലാസ് സമയക്രമം

സംഗീതം

പുതിയ പാട്ടുകള്‍ പാടി ക്ലാസ് ആരംഭിക്കുകയും ചലനങ്ങളിലൂടെ എല്ലാവരെയും പങ്കെടുപ്പിക്കുകയും ചെയ്യുക. ഞങ്ങളുടെ വെബ്സൈറ്റില്‍ നിന്നും പാട്ടുകള്‍ ഡൗൻലോഡ് ചെയ്യുകയും അതിന്‍റെ വീഡിയോകളില്‍ കാണുന്ന ചലനങ്ങളും ചുവടുകളും പഠിക്കുകയും ചെയ്യുക.

നാടകം

എല്ലാ ആഴ്ചയിലും ഒരു രസകരമായ നാടകം അവതരിപ്പിക്കുന്നതിന് രണ്ടു നടന്മാരെയും അവര്‍ അവതരിപ്പിക്കുന്ന രണ്ടു വ്യക്തികളെയും തിരഞ്ഞെടുക്കുക: വൈസ് വില്ലിയും ഫൂളിഷ് ഫ്രെഡും. (ഈ പേരുകള്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ഉപയോഗിക്കാം.) പാഠം എന്തെന്ന് നോക്കുകയും അത് പ്രാവര്‍ത്തികമാക്കുന്ന വിധം നാടകം പുനരാവിഷ്കരിക്കുകയും അത് വഴി ബൈബിള്‍ കഥകളില്‍ തങ്ങളെ തന്നെ കാണുവാന്‍ കുട്ടികള്‍ക്ക് അവസരം നല്‍കുക. രണ്ടു നടന്‍മാര്‍ എല്ലാ ആഴ്ചയിലും ഒരേ ആള്‍ക്കാര്‍ തന്നെയാകുമ്പോള്‍ നാടകത്തിനു ജീവിതവുമായി നല്ല സാമ്യം തോന്നും. വൈസ് വില്ലിയെയും ഫൂളിഷ് ഫ്രെഡിനെയും അറിയുന്നത് വഴി ആ വര്‍ഷം കൂടുതല്‍ രസകരമാകും. പള്ളിയില്‍ തന്നെ എളുപ്പത്തില്‍ സൂക്ഷിക്കാവുന്ന വേഗം ധരിക്കാന്‍ സാധിക്കുന്ന വേഷങ്ങളും രൂപകല്‍പന ചെയ്യുക. (ഉദാഹരണത്തിന് ഒരു തൊപ്പിയും കണ്ണടയും.)

പ്രധാന പാഠം

പാഠത്തിന് മുഖവുര നല്‍കി കഴിഞ്ഞാല്‍ നിങ്ങള്‍ ബൈബിള്‍ കഥയിലേക്ക് മുന്നേറുക. ഈ മാനുവലില്‍ ബൈബിള്‍ കഥ മുഴുവന്‍ ലഭ്യമല്ലാത്തതിനാല്‍ ദയവായി ബൈബിളില്‍ നോക്കി മുഴുവന്‍ കഥയും മനസിലാക്കുക. ബൈബിള്‍ കഥ പഠിച്ചതിനുശേഷം പ്രധാന പാഠഭാഗത്തെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്ന വിധം പറയുക. പാഠത്തിന് അവസാനം വചനങ്ങള്‍ വായിക്കുകയും വിദ്യാര്‍ഥികള്‍ക്കൊപ്പം പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

വിദ്യാര്‍ഥിയുടെ പുസ്തകങ്ങള്‍

വിദ്യാര്‍ഥികളുടെ പുസ്തകങ്ങളോ ഓരോ പാഠഭാഗത്തിന്‍റെയും പകര്‍പ്പോ വിതരണം ചെയ്യുക. പദപ്രശ്നങ്ങളില്‍ അകപ്പെട്ടിരിക്കുന്ന വിദ്യാര്‍ഥികളെ സഹായിക്കുക, കാരണം വേദപാഠ പുസ്തകങ്ങള്‍ രസകരമാകണം, ബുദ്ധിമുട്ടാകരുത്. വിദ്യാര്‍ഥികളെക്കൊണ്ട് അവരുടെ പേജുകളില്‍ എന്തെങ്കിലും ഒട്ടിക്കാന്‍ പറയാം. പ്രായം കുറഞ്ഞ വിദ്യാര്‍ഥികള്‍ക്ക് അവരുടെ നിറം നല്‍കുന്ന പേജില്‍ അരിമണി, കോട്ടന്‍ ബോള്‍, നൂഡല്‍സ്, പെയിന്‍റ്‌ എന്നിവ ഉപയോഗിച്ച് അലങ്കരിക്കാം. പ്രായം കൂടിയ വിദ്യാര്‍ഥികള്‍ക്ക് അവരുടെ പുസ്തകത്തെ ഡയറിയായി കണ്ടു അതില്‍ മെട്രോ ടിക്കറ്റുകള്‍, നാണയങ്ങള്‍, പോക്കറ്റിലെ നൂലുകള്‍, തുടങ്ങി അവരുടെ ഗൃഹപാഠ കര്‍ത്തവ്യത്തെ ഓര്‍മപ്പെടുത്തുന്ന എന്തും ഒട്ടിക്കാം.

ഗൃഹപാഠ കര്‍ത്തവ്യങ്ങള്‍

പള്ളിയില്‍ പോയതുക്കൊണ്ടോ ബൈബിള്‍ മനഃപാഠമാക്കിയതുക്കൊണ്ടോ ആരും ജേതാവാകില്ല, മറിച്ച് അതില്‍ ജീവിക്കണം! ഈ പറഞ്ഞിരിക്കുന്ന ഗൃഹാപാഠ കര്‍ത്തവ്യങ്ങള്‍ വഴി ബൈബിള്‍ ജീവിതം നയിക്കാന്‍ നിങ്ങളുടെ വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കുക.

"അംഗത്തട്ടില്‍" എന്ന പേജില്‍ കൂടുതല്‍ വിവരങ്ങള്‍ കാണുക.

തിരുവചനം ഗെയിം

ഒരാഴ്ചയിലെ തിരുവചനം പഠിക്കുന്നതിനുള്ള ഗെയിമുകളാണ് ഈ പരിപാടിയിലുള്ളത്.തന്നിരിക്കുന്ന ഗെയിമുകള്‍ ഉപയോഗിക്കുക അഥവാ വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടപ്പെട്ട ഗെയിം തിരഞ്ഞെടുക്കാന്‍ അനുവദിച്ചു എല്ലാ ആഴ്ചയിലും കളിക്കുക. ഗെയിമിന് ആവശ്യമായ കാര്യങ്ങള്‍ അതിനു വളരെ മുന്‍പ് തന്നെ തയ്യാറാക്കുക.

ചോദ്യോത്തരങ്ങള്‍ (മുതിര്‍ന്ന വിദ്യാര്‍ഥികള്‍ക്ക്)

വിദ്യാര്‍ഥികളുമായി ഒരു ചര്‍ച്ച തുടങ്ങാന്‍ ഓരോ പാഠഭാഗത്തും മൂന്നു ചോദ്യങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇവ കൗമാരക്കാരെ (പ്രായം 13-15) ഉദ്ദേശിച്ചുള്ളതാണെങ്കിലും മറ്റു പ്രായക്കാര്‍ക്ക് ഇവ കൊടുക്കുകയും അവര്‍ ഒരു ചര്‍ച്ചയ്ക്ക് തിരിക്കൊളുത്തുമോ എന്നും നോക്കാം. നിങ്ങളുടെ വിദ്യാര്‍ഥികളെ ചിന്തിപ്പിക്കാന്‍ വേണ്ടിയാണിത്. ഇത് നടക്കണമെങ്കില്‍ ഉത്തരങ്ങളൊന്നും ഉടനടി നല്‍കരുത് എന്നത് വളരെ പ്രധാനമാണ്. അവര്‍ ഒരു വിഷയത്തില്‍ കൂടുതല്‍ തര്‍ക്കിക്കുംത്തോറും കൂടുതല്‍ ചിന്തിക്കുകയും ഒരു അദ്ധ്യാപകന്‍ എന്ന നിലയില്‍ നിങ്ങള്‍ കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അവര്‍ ഏതെങ്കിലും ഒരു വിഷയത്തില്‍ ഒരു യഥാര്‍ത്ഥ വാഗ്വാദത്തില്‍ എത്തിയാല്‍ നിങ്ങള്‍ വളരെ ഗംഭീരമായി പ്രവര്‍ത്തിച്ചു! നിങ്ങളുടെ വിദ്യാര്‍ഥികള്‍ വാഗ്വാദത്തിന്‍റെ ഒരു വശത്ത് പെട്ടെന്ന് നിലയുറപ്പിച്ചാല്‍ മറുവശം കുത്തിപ്പൊക്കുകയും അവരെ ചിന്തിപ്പിക്കുകയും സംസാരിപ്പിക്കുകയും ചെയ്യുക.

മത്സര കാര്‍ഡുകള്‍

ഒരു ആഴ്ചയിലെ പോരാട്ട മത്സരം രേഖപ്പെടുത്തിയ കാര്‍ഡായ അറ്റന്‍ഡെന്‍സ് റിവാര്‍ഡ്‌ നല്‍കുക. വര്‍ഷം മുഴുവന്‍ പങ്കെടുത്ത് എല്ലാ കാര്‍ഡുകളും ശേഖരിക്കാന്‍ നിങ്ങളുടെ വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കുക! ഈ കാര്‍ഡുകള്‍ ഡൗൻലോഡ് ചെയ്യാനും ലാഭകരമായി അച്ചടിക്കാനും കഴിയും. ഓരോ പാപത്തിനും നേരെ കര്‍ത്തവ്യങ്ങള്‍ ചേര്‍ക്കുന്ന ഒരു മെമറി ഗെയിം കളിക്കാനും ഈ കാര്‍ഡുകള്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാം.