ദൈവത്തിന്റെ സര്‍വ്വായുധവര്‍ഗ്ഗം

സഹോദരീ സഹോദരന്മാരെ, ഞങ്ങള്‍ നിങ്ങളെ ദൈവത്തിന്റെ സേനയിലെ ഒരു സൈനീക മേലുദ്ധ്യോഗസ്ഥനായി (സര്‍ജന്റ്) ആയി സ്ഥാനക്കയറ്റം നല്‍കുവാന്‍ പോകുകയാണ്! “ദൈവത്തിന്റെ സര്‍വ്വായുധവര്‍ഗ്ഗം” എന്ന ഈ പഠന സാമഗ്രിയില്‍ നിങ്ങളുടെ സഭയിലെ എല്ലാവരും പങ്കാളിയായിത്തീരുവാന്‍ ആഗ്രഹിക്കുക തന്നെ ചെയ്യും. അവര്‍ക്ക് ഗ്വാണ്ടമാലയിലെ സഹോദരന്മാരായ സില്‍വിയ ഡെലിയോ, മാരിയോ വേലാസ്ക്വസ് എന്നിവരും അവരുടെ സഹായികള്‍ അടങ്ങുന്ന ടീം ആവിഷ്കരിച്ച ‘സൂപ്പര്‍ ഫൺ റാലി / വിനോദ ദിനം’ മുതല്‍ ആരംഭിക്കാവുന്നതാണ്. അവിടം കൊണ്ടും വിനോദങ്ങള്‍ അവസാനിക്കുന്നില്ല. സുകി കാംഗസ് എഴുതിയ പുത്തന്‍ നാടകങ്ങള്‍ / സ്കിറ്റുകള്‍ എന്നിവയിലൂടെ രസകരമായ തമാശകളും മറ്റും തുടരുകയാണ്, നിങ്ങള്‍ക്ക് നിങ്ങളുടെ ചിരികളെ നിയന്ത്രിക്കാന്‍ അല്പം പ്രയാസപ്പെടേണ്ടി വരും. ജെന്നി സാൻഷെസ് എഡിറ്റ് ചെയ്ത വിഡിയോകളില്‍ സര്‍ജെന്റ് അപ്റൈറ്റ് (മൈക്ക് കാംഗസ്), പട്ടാളക്കാരനായ ഗിഗ്ഗിള്‍ (സുകി കാംഗസ്), പട്ടാളക്കാരനായ ഡ്യൂട്ടി (ഫ്ലോര്‍ ബോൾഡോ) എന്നിവരുടെ കിടിലന്‍ പെര്‍ഫോമന്‍സുകള്‍ ചിരിയുടെ മാലപ്പടക്കത്തിനു തിരികൊളുത്തുന്നവയാണ്. സുകിയുടെ സ്കിറ്റുകള്‍ രസകരമാകുന്നില്ലെങ്കില്‍, ഈ പാക്കേജിന്റെ പുതിയ ഡിസൈനുകളിലൂടെ ഒന്ന് കണ്ണോടിക്കുക. എത്ര മനോഹരമായിട്ടാണ് അവ ചെയ്തിരിക്കുന്നത്. അദ്ധ്യാപകരുടെ പുസ്തകത്തിന്റെ കവര്‍ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. അതിന്റെ രസകരമായ ചിത്രങ്ങള്‍, സര്‍ജെന്റ് അപ്റൈറ്റ് തന്റെ മറ്റുള്ള പട്ടാളക്കാരുമായി കാട്ടിക്കൂട്ടുന്ന കാര്യങ്ങള്‍ ഇവയെല്ലാം ഉഗ്രനായിട്ടുണ്ട് (ഒരു പക്ഷേ നിങ്ങളുടെ ക്ലാസ്സ് പോലെ ആയിരിക്കും?)