ഞങ്ങളെ കുറിച്ച്

കുട്ടികളുടെ എണ്ണംആരാണ് ഞങ്ങള്‍

കുട്ടികള്‍, സമ്മേളനങ്ങള്‍ പരിശീലന പ്രസിദ്ധീകരണങ്ങള്‍“ചിൽഡ്രൻ ആര്‍ ഇമ്പോര്‍റ്റന്‍ഡ്‌” 2005-ല്‍ സ്ഥാപിതമായ ഒരു ഇന്‍റര്‍ ഡിനോമിനേഷനല്‍ പാരാ-ചര്‍ച്ച് സംഘടനയാണ്. ലോകമെമ്പാടുമുള്ള കുട്ടികളുടെ സഭയ്ക്കും പ്രത്യേകിച്ച് അതിന്‍റെ പ്രസിദ്ധീകരണങ്ങള്‍ക്കുമാണ് ഞങ്ങള്‍ ശ്രദ്ധ നല്‍കുന്നത്.

മറ്റു പല സംഘടനകളില്‍ നിന്നും പ്രധാനമായും രണ്ടു വ്യത്യാസങ്ങളാണ് ഞങ്ങള്‍ക്കുള്ളത്. ആദ്യത്തേത്, ഞങ്ങള്‍ എല്ലാ പ്രസിദ്ധീകരണങ്ങളും ഓണ്‍ലൈനില്‍ സൗജന്യമായി ഡൗൻലോഡ് ചെയ്യാന്‍ നല്‍കുന്നു. ഞങ്ങളുടെ പ്രിന്‍റ് ചെയ്ത പ്രസിദ്ധീകരണങ്ങള്‍ക്ക് പണം നല്‍കണമെങ്കിലും, അവയുടെ പകര്‍പ്പെടുക്കുന്നത് ഞങ്ങള്‍ വിലക്കിയിട്ടില്ല. രണ്ടാമത്തെ വ്യത്യാസം, ഞങ്ങള്‍ ഞങ്ങളുടെ പ്രസിദ്ധീകരണങ്ങള്‍ പൊതുവേ ആവര്‍ത്തിച്ചു നല്‍കാറില്ല. എല്ലാ വര്‍ഷവും പുതിയ സണ്‍‌ഡേ സ്കൂളും VBS പാഠക്രമങ്ങളും നിര്‍മിക്കുകയാണ് ചെയ്യാറ്.

ഞങ്ങള്‍ മെക്സിക്കോ നഗരത്തിനു പുറത്തു ഒരു മണിക്കൂര്‍ യാത്രാദൂരമുള്ള സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായി ഞങ്ങള്‍ ലാറ്റിന്‍ അമേരിക്കയ്ക്ക് വേണ്ടി “Los Niños Cuentan.” എന്ന സഭാ നാമത്തില്‍ സ്പാനിഷ്‌ പ്രസിദ്ധീകരണങ്ങള്‍ നിര്‍മിക്കുന്നു. 2014-ല്‍ ഞങ്ങള്‍ ഇംഗ്ലീഷ് ഭാഷയിലൂടെ കൂടുതല്‍ രാജ്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. 2015-ല്‍ ഞങ്ങള്‍ ഞങ്ങളുടെ പ്രസിദ്ധീകരണങ്ങള്‍ പോര്‍ച്ചുഗീസ്‌, ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം, മറാത്തി തുടങ്ങിയ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യാനും തുടങ്ങി. ഇപ്പോള്‍ ഞങ്ങള്‍ക്ക് ഓഫീസിലും പുറത്തുമായി പ്രസിദ്ധീകരണങ്ങള്‍ നിര്‍മിക്കാനും, വിവര്‍ത്തനം ചെയ്യാനും, പ്രിന്‍റ് ഷോപ്പിലും, വില്പനയ്ക്കുമായി ജോലി ചെയ്യുന്ന 20 ജീവനക്കാരുണ്ട്. ഞങ്ങള്‍ നിങ്ങളെ സഹായിക്കാനായി ജോലി ചെയ്യുന്ന ക്രിസ്തുവിന്‍റെ സഹോദരീ സഹോദരന്മാരുടെ ഒരു ടീമാണ്.

ജീവിതങ്ങള്‍ മാറ്റിമറിക്കാനാണ് നിങ്ങള്‍ ഇവിടെ വന്നത്; നിങ്ങളെ സഹായിക്കാനാണ് ഞങ്ങള്‍ ഇവിടെ വന്നത്.

ബന്ധപ്പെടേണ്ട വിവരം

ഒട്ടുംബ, മെക്സിക്കോ സംസ്ഥാനം (മെക്സിക്കോ നഗരത്തിന് സമീപം)
രാജ്യത്തിന്‍റെ കോഡ്: (52)

592-924-9041
info@childrenareimportant.com

ഞങ്ങളുടെ പ്രിന്‍റ് ഷോപ്പ്ഞങ്ങളുടെ സഭ

ലോകത്തെമ്പാടുമുള്ള പല സഭകളും അടുത്ത തലമുറയ്ക്ക് വേണ്ടി ജോലി ചെയ്യുന്നത് ആവശ്യമായ വസ്തുക്കള്‍ ഇല്ലാതെയാണ്. വെബില്‍ ലഭ്യമായ ഞങ്ങളുടെ എല്ലാ പ്രസിദ്ധീകരണങ്ങളും സൗജന്യമായി ഡൗൻലോഡ് ചെയ്യുകയും, പകര്‍പ്പെടുക്കുകയും, ഉപയോഗിക്കുകയും മറ്റുള്ളവര്‍ക്ക് നല്‍കുകയും ചെയ്യാം. അതെ, നിങ്ങള്‍ കണ്ടത് ശരിയാണ് - ഇത് തികച്ചും സൗജന്യമാണ്!

എല്ലാ വര്‍ഷവും ഞങ്ങള്‍ പുതിയ പ്രസിദ്ധീകരണങ്ങള്‍ എഴുതുകയും നിര്‍മിക്കുകയും ചെയ്യുന്നു. അതിനാല്‍, നാളെയെക്കുറിച്ച് വേവലാതിപ്പെടാതെ ഇന്ന് ഞങ്ങള്‍ക്ക് ലഭ്യമായവ എന്തും നിങ്ങള്‍ക്ക് ഉപയോഗിക്കാം. അടുത്ത വര്‍ഷവും ഏറ്റവും പുതിയ പ്രസിദ്ധീകരണങ്ങള്‍ തന്നെ ലഭ്യമാകും! എളുപ്പത്തില്‍ പ്രിന്‍റ് ചെയ്യാന്‍ കഴിയുന്ന രസകരമായ ഡിസൈനുകളാണ് ഞങ്ങള്‍ നല്‍കുന്നത്. 13 ആഴ്ച്ചകള്‍ക്കുള്ള യൂണിറ്റുകളായാണ് ഓരോ സണ്‍‌ഡേ സ്കൂള്‍ പാഠക്രമവും പുറത്തിറക്കുന്നത്, അതിനാല്‍ , ഓരോ ആഴ്ച്ചയിലെയും പാഠം നിങ്ങള്‍ ഡൗൻലോഡ് ചെയ്യേണ്ടതില്ല. നിങ്ങളുടെ പ്രായഗണം അനുസരിച്ച് അധ്യാപകരുടെ പുസ്തകവും വിദ്യാര്‍ഥികളുടെ പുസ്തകവും നിങ്ങള്‍ക്ക് ഡൗൻലോഡ് ചെയ്യുകയും പ്രിന്‍റ് ചെയ്യുകയും ആവാം. അതിനു ശേഷം നിങ്ങള്‍ അടുത്ത മൂന്നു ക്ലാസ്സുകള്‍ക്കായി തയ്യാറാവുന്നു.

ഞങ്ങള്‍ക്ക് ഇപ്പോള്‍ ദിവസവും ഞങ്ങളുടെ വെബ്സൈറ്റില്‍ 1000 സന്ദര്‍ശകരും 28രാജ്യങ്ങളില്‍ നിന്നുമായി ദിവസവും ശരാശരി 10 ജിഗാബൈറ്റ് ഡൗൻലോഡും നടക്കുന്നുണ്ട്. അതായത് ദിവസവും ശരാശരി 700 പുസ്തകങ്ങള്‍ ഡൗൻലോഡ് ചെയ്യുന്നു! ഈ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം 1.5 ദശലക്ഷം കുട്ടികള്‍ ദൈവത്തെക്കുറിച്ച് പഠിക്കുവാനായി ഞങ്ങളുടെ VBS, സണ്‍‌ഡേ സ്കൂള്‍ പ്രസിദ്ധീകരണങ്ങള്‍ ഉപയോഗപ്പെടുത്തി എന്ന് അനുമാനിക്കാം. ദൈവത്തിനു സ്തുതി!

ആവശ്യം കൂടുതലുള്ളതിനാലും പ്രിന്‍റ് ചെയ്യാനുള്ള ചിലവ് വര്‍ദ്ധിക്കാന്‍ സാധ്യതയുള്ളതിനാലും ഞങ്ങള്‍ക്ക് മെക്സിക്കോയില്‍ ഒരു പ്രിന്‍റ് ഷോപ്പുണ്ട്. ഞങ്ങള്‍ സ്പാനിഷില്‍ പ്രിന്‍റ് ചെയ്ത പുസ്തകങ്ങള്‍ പണം വാങ്ങി വില്‍ക്കുന്നു. ഞങ്ങള്‍ ഇവിടെ പണമുണ്ടാക്കാന്‍ വന്നവരല്ല, മറിച്ചു യേശു ക്രിസ്തുവിനു വേണ്ടി അടുത്ത തലമുറയെ വാര്‍ത്തെടുക്കാന്‍ വന്നവരാണ്. 2014-ല്‍ ഞങ്ങള്‍ 13 സഭകളിലുള്ള 2500-ല്‍ പരം പള്ളികളിലേക്ക് പുസ്തകങ്ങള്‍ പ്രിന്‍റ് ചെയ്തു അയച്ചു. അതില്‍ 150,000-ല്‍ കൂടുതല്‍ പേര്‍ക്കുള്ള പുസ്തകങ്ങള്‍ ലഭ്യമാണ്. ഞങ്ങള്‍ ഉടനെ തന്നെ ഇന്ത്യയിലും പ്രിന്‍റിംഗ് ആരംഭിക്കാം എന്ന് കരുതുന്നു.

ഞങ്ങളുടെ കാഴ്ചപ്പാടിന്‍റെ രണ്ടാം ഭാഗമാണ് അധ്യാപകര്‍ക്ക് വേണ്ട പരിശീലനം, വീക്ഷണം, പ്രായോഗിക വിവരങ്ങള്‍ എന്നിവ. അര്‍പ്പണമനോഭാവമുള്ള അധ്യാപകര്‍ക്ക്‌ പ്രോത്സാഹനം നല്‍കാനും, പ്രചോദനം നല്‍കാനും, പ്രസിദ്ധീകരണങ്ങള്‍ നല്‍കാനും അത് വഴി തങ്ങളുടെ ചുറ്റുമുള്ള കുട്ടികള്‍ക്കായുള്ള യഥാര്‍ത്ഥ സഭയില്‍ ശ്രദ്ധ ചെലുത്താനും വേണ്ടിയാണ് ഞങ്ങള്‍ ജോലി ചെയ്യുന്നത്. പിരിഞ്ഞു പോകാതെ വര്‍ഷങ്ങളോളം ഇവിടെ നില്ക്കാന്‍ നിങ്ങളെ ഞങ്ങള്‍ക്ക് സഹായിക്കണം. സണ്‍‌ഡേ സ്കൂളില്‍ തുടര്‍ന്ന് പഠിപ്പിക്കാനും, ബ്രേക്ക്‌ഫാസ്റ്റ് പ്രോഗ്രാം തുടര്‍ന്ന് നടത്താനും, കുട്ടികളുടെ സഭയ്ക്ക് ആവശ്യമായ വസ്തുക്കള്‍ വാങ്ങാനുള്ള ഫണ്ട്‌ ശേഖരിക്കുന്നതും എത്ര ബുദ്ധിമുട്ടുള്ളതാണ് എന്ന് ഞങ്ങള്‍ക്ക് അറിയാം. പിരിഞ്ഞു പോകാന്‍ വളരെ എളുപ്പമാണെങ്കിലും ജോലിയിലും കുട്ടികളുടെ ജീവിതത്തിലെ ഫലങ്ങള്‍ കാണുന്നതിലും സന്തോഷമുണ്ട്. ഞങ്ങള്‍ ഇത് പ്രോത്സാഹനം നല്‍കുന്ന ലേഖനങ്ങളും, പരിശീലന വീഡിയോകളും, തല്‍സമയ സമ്മേളനങ്ങളും വഴിയാണ് നടത്തുന്നത്. ഇപ്പോള്‍ ഞങ്ങളുടെ പരിശീലന വസ്തുക്കളെല്ലാം സ്പാനിഷിലാണ്. പക്ഷെ ഞങ്ങള്‍ ഉടന്‍ തന്നെ ഇന്ത്യക്ക് വേണ്ടി അവ നിര്‍മിക്കും.

ഇവിടെ നിങ്ങള്‍ക്ക് ആവശ്യമായ പ്രചോദനവും മറ്റു വസ്തുക്കളും ലഭിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ChildrenAreImportant.com-ലേക്ക് സ്വാഗതം!