സ്വാഗതം!

പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ, കുട്ടികള്‍ ദൈവത്തിനും നമുക്കും അമൂല്യരാണ്. അവരെ ക്രിസ്തുവിനു വേണ്ടി പാകപ്പെടുത്തുന്നതിന് നിങ്ങളെ സഹായിക്കലാണ് ഞങ്ങളുടെ ജോലി. പുതിയ സണ്‍‌ഡേ സ്കൂളും VBS പ്രസിദ്ധീകരണങ്ങളും തയ്യാറാക്കലാണ് ഞങ്ങളുടെ രീതി. അവ ഒരുപാട് ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യുന്നതിലൂടെ ഇന്ത്യയിലെ എല്ലായിടത്തുമുള്ള കുട്ടികള്‍ക്ക് സുവിശേഷം കേള്‍ക്കാനാകും.

കുട്ടികളുടെ സഭയാണ് പൊതുവേ അവഗണിക്കപ്പെടുന്നതും കുറഞ്ഞ ബജറ്റിലുള്ളതും മറ്റു ക്രൈസ്തവ സഭകളെ വച്ച് നോക്കുമ്പോള്‍ പെട്ടെന്ന് നശിക്കുന്നതും. പക്ഷേ യേശുവിനെ കുറിച്ച് കേള്‍ക്കേണ്ട ലക്ഷക്കണക്കിന് കുട്ടികളുണ്ട്!

അതിനാലാണ് ഞങ്ങള്‍ യഥാര്‍ഥവും പൂര്‍ണ്ണവും പ്രസക്തവുമായ സണ്‍‌ഡേ സ്കൂളും വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ പാഠക്രമവും പരിശീലന വസ്തുക്കളും മറ്റു സാധനങ്ങളും കുട്ടികളുടെ സഭയ്ക്ക് വേണ്ടി നിര്‍മിക്കാന്‍ ഞങ്ങളുടെ മുഴുവന്‍ സമയവും സമര്‍പ്പിക്കുന്നത്.

 

Main Logoഞങ്ങള്‍ ഇതെല്ലാം ചെയ്യുന്നത് എന്തെന്നാല്‍ ഞങ്ങള്‍ വിശ്വസിക്കുന്നു,

കുട്ടികള്‍ പ്രാധാന്യമുള്ളവരാണ്.

 

ഞങ്ങളുടെ പ്രസിദ്ധീകരണങ്ങള്‍ ഡൗൻലോഡ് ചെയ്യാനും ഉപയോഗിക്കാനും പ്രിന്‍റ് ചെയ്യാനും മറ്റു പള്ളികള്‍ക്കും സഭകള്‍ക്കും വിതരണം ചെയ്യാനും നിയമ ബാധ്യതയൊന്നും ഇല്ലാതെ സൗജന്യമാണ്.

ഞങ്ങള്‍ മെക്സിക്കോ നഗരത്തിനു പുറത്ത് 1 മണിക്കൂര്‍ യാത്രാദൂരത്താണ് സ്ഥിതി ചെയ്യുന്നത്.
01-592-924-9041 (സ്പാനിഷിലാണ് മറുപടി ലഭിക്കുകയെങ്കിലും ക്രിസ്റ്റിന ക്രോസ്സിനെ ആവശ്യപ്പെട്ട് ഒരു മിനിറ്റ് കാത്തിരുന്നാല്‍ നിങ്ങളോട് ഞങ്ങള്‍ ഇംഗ്ലീഷില്‍ സംസാരിക്കും)
info@childrenareimportant.com