ഹോം ഡെസ്റ്റിനേഷന്‍ വിത്തൗട്ട് ലിമിറ്റ്സ്

അതിരുകളില്ലാത്ത ലക്ഷ്യം എന്ന VBS-ലേക്ക് സ്വാഗതം!

"നിനക്ക് വലുതാകുമ്പോള്‍ ആരാകണം" എന്ന ചോദ്യം നിങ്ങള്‍ ഒരു കുട്ടിയോട് എത്ര തവണ ചോദിച്ചിട്ടുണ്ടാകും?

നമുക്ക് എല്ലാവര്‍ക്കും ആരായിത്തീരണം എന്ന സ്വപ്‌നങ്ങളുണ്ട്. ദൈവം നമ്മളെ ഉപയോഗിച്ച് വലുതെന്തോ ചെയ്യാന്‍ പോകുന്നു എന്ന് നമ്മള്‍ പ്രതീക്ഷിക്കുന്നു. അത് സ്കൂളുകളിലാവാം, നമ്മുടെ പള്ളികളിലാവാം, രാഷ്ട്രീയത്തിലാവാം, ആശുപത്രികളിലാവാം അഥവാ ലാഭേച്ഛയില്ലാത്ത കമ്പനിയിലൂടെ ലോകത്തിലേക്ക് ഇറങ്ങിച്ചെന്നിട്ടാവാം. ദൈവത്തിന് എല്ലായിടത്തും കാര്യപ്രാപ്തിയുള്ള ആളുകയാണ് വേണ്ടത് എന്നതിനാല്‍ നമ്മള്‍ അവരില്‍ ഒരാളാവാന്‍ ആഗ്രഹിക്കുന്നു. ദൈവം നമ്മളെ ഉപയോഗിക്കുമെന്ന് നമ്മള്‍ സ്വപ്നം കാണുന്ന പോലെ നമ്മുടെ പള്ളികളിലെയും സമുദായത്തിലെയും കുട്ടികളും സ്വപ്നം കാണുന്നു. അവരും ഒരു നാള്‍ തങ്ങള്‍ ആരായിത്തീരും എന്ന് സ്വപ്നം കാണുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു. ദൈവത്തിന് തങ്ങളുടെ ജീവിതങ്ങളില്‍ വലിയ പദ്ധതികളുണ്ടെന്ന്‍ അവര്‍ സ്വപ്നം കാണുന്നു.

നല്ല വാര്‍ത്തയെന്തെന്നാല്‍ , ദൈവത്തിന് അവരുടെ ജീവിതങ്ങളെക്കുറിച്ച് വലിയ പദ്ധതികളുണ്ട്.
ദുഃഖ വാര്‍ത്ത‍യെന്തെന്നാല്‍, ഒരുപാട് പേര്‍ തെറ്റുകള്‍ ചെയ്ത് തങ്ങള്‍ക്ക് വേണ്ടി ദൈവം കരുതിയ മികച്ച പദ്ധതി നഷ്ടപ്പെടുത്തും.

നിങ്ങളുടെ സമുദായങ്ങളില്‍പ്പെട്ട കുട്ടികളെ ദൈവഹിതം നഷ്ടപ്പെടുത്താതെ അതില്‍ ഉറച്ചുനിന്നു തങ്ങളുടെ ജീവിതത്തില്‍ മഹത്തായ എന്തെങ്കിലും നേടിയെടുക്കാന്‍ സഹായിക്കുന്ന VBS ആണിത്. ഒരു മല കയറുന്ന പോലെ ഇതില്‍ മുമ്പോട്ട് പോകാന്‍ നിശ്ചയദാര്‍ഢ്യവും കൊടുമുടിയില്‍ എത്താനുള്ള ധൈര്യവും ശക്തിയും വേണം.

ഇങ്ങനെയാണ് ദൈവം യഥാര്‍ഥത്തില്‍ നമ്മുടെ ജീവിതങ്ങളിലും പ്രവര്‍ത്തിക്കുന്നത്. മുകളിലേക്കുള്ള വഴി യഥാര്‍ഥത്തില്‍ താഴേക്കാണ്! നമ്മള്‍ എങ്ങും എത്തുന്നില്ല എന്ന് തോന്നുമ്പോഴോ അഥവാ പിറകോട്ടാണ് പോകുന്നതെന്ന് തോന്നുമ്പോഴോ പേടിക്കരുത്. ജോസഫിന് ചെയ്ത കൊടുത്ത പോലെ ദൈവത്തിനു നമ്മുടെ ജീവിതങ്ങളിലും വലിയ പദ്ധതികളുണ്ട്. നമ്മള്‍ അനുവദിച്ചാല്‍ ദൈവം നമ്മുടെ ജീവിതങ്ങള്‍ മുമ്പോട്ട്‌ കൊണ്ടുപോകുമെന്ന് വാഗ്ദാനം നല്‍കിയിട്ടുണ്ട്.

"സ്വന്തം  ജീവന്‍  കണ്ടെത്തുന്നവന്‍ അത്  നഷ്ടപ്പെടുത്തും , എന്നെ പ്രതി സ്വന്തം  ജീവന്‍   നഷ്ടപ്പെടുത്തുന്നവന്‍  അത് കണ്ടെത്തും.\" മത്തായി 10:39

നമ്മള്‍ നമ്മുടെ ജീവിതങ്ങള്‍ ദൈവത്തിന് നല്‍കുമ്പോള്‍ നമ്മള്‍ താഴേക്കാണ് പോകുന്നതെന്ന് തോന്നുന്നതെങ്കിലും നമ്മള്‍ മുകളിലേക്ക് തന്നെയാണ് കയറുന്നത്.
നിങ്ങള്‍ എന്ത് പറയുന്നു?

നിങ്ങള്‍ നിങ്ങളുടെ വിദ്യാര്‍ഥികളെ ഒരു സാഹസിക പര്‍വതാരോഹണ പ്രവര്‍ത്തിയിലേക്ക് കൊണ്ടുപോകാന്‍ തയ്യാറാണോ? രസകരങ്ങളായ സ്റ്റേഷനുകളായ "കാബിന്‍ ക്രാഫ്റ്റ്സ്", "ഫ്രോസെന്‍ ഗെയിമുകള്‍" എന്നിവയിലൂടെ കറങ്ങി നടക്കുമ്പോള്‍ നമുക്ക് മഞ്ഞില്‍ സ്കീ ചെയ്യാന്‍ പോയതാണ് എന്ന് ഭാവിക്കാം. നിങ്ങളുടെ വിദ്യാര്‍ഥികള്‍ "സമ്മിറ്റ് റെസ്റ്റോറന്‍റിലെ” ഇടവേള ഇഷ്ടപ്പെടും. അവര്‍ നിര്‍മിച്ച കരകൗശല വസ്തുക്കളും ഇവിടെയാണ്‌ കാണിക്കുക. അവര്‍ വീട്ടില്‍ എത്തുമ്പോള്‍ മാതാപിതാക്കളോട് തങ്ങള്‍ പഠിച്ച കാര്യങ്ങള്‍ എന്തെന്ന് പറയുക എളുപ്പമാകും. കാരണം, ആ ദിവസത്തെ വചനമടങ്ങിയ കൈകളില്‍ ധരിക്കുന്ന വളകള്‍ വിദ്യാര്‍ഥി പുസ്തകത്തിലെ പേജുകള്‍ മടക്കിയാണ് നിര്‍മിക്കുന്നത്. ഈ VBS-ല്‍ ആവേശം പകരുന്ന പുതിയ മിഷന്‍ പരിപാടികളുണ്ട്. അവ വിദ്യാര്‍ഥികളുടെ കണ്ണുകള്‍ ലോകത്തിനു നേരെ  തുറന്നുപിടിക്കാനും മറ്റുള്ളവരെ സഹായിക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ഇനി വരുന്ന അവധിക്കാലത്ത് ഈ ആവേശകരമായ VBS-ല്‍ പുറത്ത് നല്ല തണുപ്പാണ് എന്ന് കരുതാം. "അതിരുകളില്ലാത്ത ലക്ഷ്യം". മഞ്ഞില്‍ നല്ല തണുപ്പുണ്ടാകും. നിങ്ങള്‍ ഫ്രോസെന്‍ ആക്കുന്നുണ്ട്‌ എന്നും കേട്ടു. പക്ഷേ പള്ളിയിലെ എല്ലാവര്‍ക്കും ഇത് രസകരമായ അനുഭവമാണ്!

വസ്തുക്കള്‍

സൗജന്യ ഡൗൻലോഡുകള്‍!

അതിരുകളില്ലാത്ത ലക്ഷ്യം എന്ന VBS-ന് ലഭ്യമായത് എന്തെന്ന് കണ്ടെത്തി നിങ്ങളുടെ VBS ഗംഭീരമാക്കാന്‍ സൗജന്യ വസ്തുക്കള്‍ ഡൗൻലോഡ് ചെയ്യുക!

കൂടുതല്‍ വായിക്കൂ

സ്റ്റേഷനുകള്‍

നിങ്ങളുടെ VBS പ്ലാന്‍ ചെയ്യുക

ആസൂത്രണ വീക്ഷണ പേജുകളില്‍ പോയി നിങ്ങളുടെ VBS പ്ലാന്‍ ചെയ്യുക. പാഠങ്ങള്‍ ഒറ്റനോട്ടത്തില്‍ അവലോകനം ചെയ്യുക, VBS സംഘടിപ്പിക്കുക, സന്നദ്ധപ്രവര്‍ത്തകരെ ചേര്‍ക്കുക.

കൂടുതല്‍ വായിക്കൂ

കരകൗശല വസ്തുക്കള്‍

കുട്ടികള്‍ക്ക് കരകൗശല വസ്തുക്കള്‍ ഇഷ്ടമാണ്!

പാറ്റേണുകള്‍ ഡൗൻലോഡ് ചെയ്യുക, ആവശ്യ വസ്തുക്കള്‍ ശേഖരിക്കുക, എന്നിട്ട് നിങ്ങളുടെ VBS-ല്‍ കുട്ടികളുമൊത്ത് കരകൗശല പണികള്‍ ആരംഭിക്കുക!

കൂടുതല്‍ വായിക്കൂ