ഗാലക്സി എക്സ്പ്രസ്  ലോഗോഹോം ഗാലക്സി എക്സ്പ്രസ്

ഗാലക്സി എക്സ്പ്രസ് VBS പ്രോഗ്രാമിലേക്ക് സ്വാഗതം!

നിങ്ങളുടെ പള്ളിയോ ക്ലബോ ‘ഗാലക്സി എക്സ്പ്രസ്’ എന്ന ബഹിരാകാശ പേടകമാക്കി രൂപാന്തരപ്പെടുത്താന്‍ അധ്യാപകര്‍ താല്പര്യപ്പെടും. ഇവിടെ ഓരോ ദിവസവും മുഴുവന്‍ ആളുകളും ദൈവത്തിന്‍റെ അത്ഭുതങ്ങള്‍ പര്യവേഷണം ചെയ്യാന്‍ ബഹിരാകാശത്തേക്ക് ‘ടേക്ക് ഓഫ്’ ചെയ്യും. കുട്ടികള്‍ ഈ ബഹിരാകാശ പേടകത്തില്‍ പറക്കുമ്പോള്‍ ഛിന്നഗ്രഹങ്ങളെ ഒഴിവാക്കാന്‍ പേടകം വെട്ടിക്കുന്നത് ഭാവനയില്‍ കണ്ട് ഇടത്തോട്ടും വലത്തോട്ടും ചാഞ്ഞുക്കൊണ്ടിരിക്കും. ടേക്ക് ഓഫിനും ലാന്‍ഡിംഗിനുമുള്ള ശബ്ദ ശകലങ്ങള്‍ കുട്ടികളുടെ ഭാവനയ്ക്ക് ജീവന്‍ നല്‍കും. അത് പോലെ തന്നെ ക്യാപ്റ്റനും സഹായിയായ റോബോട്ടുമായുള്ള ദിവസേനയുള്ള സംഭാഷണങ്ങളും അതിനു സഹായകമാവും.
ഓരോ ദിവസവും നിങ്ങള്‍ കുട്ടികളുമായി ചന്ദ്രനിലോ ഒരു നക്ഷത്രത്തിലോ വേറൊരു ഗ്രഹത്തിലോ ഉള്ള ബഹിരാകാശ നിലയത്തിലേക്ക് യാത്ര പോവുകയും, അവിടെവച്ച് അവര്‍ ദൈവത്തിന്‍റെ മഹത്വം മോശയുടെ ജീവിതത്തിലൂടെ പഠിക്കും. എല്ലാവരും ഒത്തൊരുമിച്ചു പാടുകയും പാട്ടിനു അനുസരിച്ചു ആടുകയും ചെയ്യും.

“ബ്രിഡ്‌ജില്‍” നിന്ന് ഇറങ്ങിയതിനു ശേഷം കുട്ടികള്‍ പ്രായഗണം അനുസരിച്ചു ക്ലാസുകളായി വേര്‍പിരിഞ്ഞു ഡോക്കിംഗ് ബേയിലേക്ക് പോകും. അവിടെ വച്ച് അവര്‍ പാഠഭാഗത്തെ സ്പേസ് അപ്ലിക്കേഷന്‍ പഠിക്കുകയും സ്റ്റുഡന്‍റ് ബുക്കില്‍ രേഖപ്പെടുത്തുകയും ചെയ്യും. ക്ലാസ് കഴിഞ്ഞ് അവര്‍ ബഹിരാകാശ വാഹനത്തിലൂടെ കറങ്ങിത്തിരിഞ്ഞ് കരകൗശല വസ്തുക്കളില്‍ പ്രവര്‍ത്തിക്കാന്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലേക്ക് പോവുകയും പലഹാരങ്ങള്‍ കഴിക്കാന്‍ ഭക്ഷണ ശാലയിലേക്ക് പോവുകയും ചെയ്യും. ഈ ചെറുഗ്രൂപ്പുകളില്‍ പ്രവര്‍ത്തിച്ചു വിദ്യാര്‍ഥികള്‍ പരസ്പരം പരിചയപ്പെടുകയും അധ്യാപകരെ അറിയുകയും വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പുതിയ സൗഹൃദങ്ങള്‍ നേടുകയും ചെയ്യും.

പുതിയ ‘ഗാലക്സി എക്സ്പ്രസ്’ പാട്ടുകളില്‍ ഒരെണ്ണം ഉപയോഗിച്ച് എല്ലാ കുട്ടികളെയും ഒരുമിച്ചുകൂട്ടാന്‍ എളുപ്പമാണ്. അത് വഴി വിനോദത്തിനായുള്ള മുറിയില്‍ അല്പം രസം പങ്കിട്ട് VBS പൂര്‍ത്തിയാക്കാം. കുറച്ചു പാട്ടുകളും പ്രാര്‍ത്ഥനയുമായി ദിവസം അവസാനിപ്പിക്കാം. അടുത്ത ദിവസത്തെ VBS-ലേക്ക് അവരെ ക്ഷണിക്കാനും മറക്കരുത്!

ഈ അവധിക്കാല ബൈബിള്‍ സ്കൂള്‍ നിങ്ങള്‍ ആസ്വദിക്കുന്നുവെന്ന് ഞാന്‍ കരുതുന്നു... നിങ്ങള്‍ അതില്‍ ഒരുപാട് സര്‍ഗാത്മകത കൊണ്ടുവന്നു അതിനെ “ദൂരങ്ങളില്‍” എത്തിക്കും എന്ന് എനിക്കറിയാം!

റിസോര്‍സസ്

സൗജന്യമായി ഡൗൻലോഡ് ചെയ്യുക!

ഞങ്ങളുടെ റിസോര്‍സസ് പേജില്‍ ലഭ്യമായത് എന്തെന്ന് വന്നു കാണുക... അതിനൊപ്പം നിങ്ങളുടെ VBS-ന് ആവശ്യമായ പുസ്തകങ്ങളും മറ്റു വസ്തുക്കളും സൗജന്യമായി ഡൗൻലോഡ് ചെയ്യുക!

കൂടുതല്‍ വായിക്കൂ

ലോഗോകള്‍

നിങ്ങളുടെ സണ്‍‌ഡേ സ്കൂള്‍ വേറിട്ട്‌ നില്ക്കാന്‍ ഈ സൗജന്യ ഉപകരണങ്ങള്‍ ഉപയോഗിച്ച് നോക്കുക!

ഈ കലാസൃഷ്ടി ഉപയോഗിച്ച് നിങ്ങളുടെ ക്ലാസ് റൂമിനെ വേറിട്ട്‌ നിര്‍ത്താന്‍ അല്പം പരിശ്രമിക്കുക.

കൂടുതല്‍ വായിക്കൂ

കരകൗശല വസ്തുക്കള്‍

കുട്ടികള്‍ക്ക് കരകൗശല വസ്തുക്കള്‍ ഇഷ്ടമാണ്!

കരകൗശല വസ്തുക്കള്‍ ക്ലാസിനെ എപ്പോഴും രസകരമാക്കുന്നു. നിങ്ങള്‍ ഏത് രാജ്യത്തുള്ള ആളായാലും ഈ ആശയങ്ങള്‍ എളുപ്പത്തില്‍ നടപ്പിലാക്കാം. സൗജന്യ പാറ്റേണുകള്‍ ഡൗൻലോഡ് ചെയ്ത് കരകൗശല വസ്തുക്കളുടെ നിര്‍മാണം ആരംഭിക്കൂ

കൂടുതല്‍ വായിക്കൂ