ഹോം "ചാമ്പ്യന്‍സ്"

പ്രിയപ്പെട്ട അദ്ധ്യാപകരെ,
നിങ്ങള്‍ ദൈവത്തെയും ലോകം മുഴുവനുമുള്ള കുട്ടികളെയും സേവിക്കുന്നതിന്‌ നിങ്ങള്‍ ഓരോരുത്തരെയും അവിടുന്ന് അനുഗ്രഹിക്കട്ടെ എന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. നിങ്ങള്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി അനശ്വരതയിലേക്ക് ജീവിതങ്ങള്‍ മാറ്റിമറിക്കുന്നു!

നിങ്ങളെ ഞങ്ങള്‍ ആശ്ചര്യപ്പെടുത്താന്‍ പോവുകയാണ് നിങ്ങള്‍ കരുതുന്നുണ്ടാകും ഒരു വേദപാഠ അദ്ധ്യാപകനായിട്ടാണ് നിങ്ങള്‍ ഇവിടെ ജോലിക്ക് കയറിയതെന്ന്, പക്ഷേ നിങ്ങളുടെ പദവി പരിശീലകന്‍ എന്നായി മാറിയിരിക്കുന്നു! ശരിയാണ്! ഈ വര്‍ഷം നമ്മള്‍ ബൈബിള്‍ പഠിക്കുന്നത് ബോക്സിംഗ് പ്രമേയമാക്കിയിട്ടാണ്. കായികവും ചേരുമ്പോള്‍ കൂടുതല്‍ ഉല്ലസിക്കാം എന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. പ്രിയപ്പെട്ട അദ്ധ്യാപകാ, ഇപ്പോള്‍ തന്നെ തുടങ്ങൂ! ഒരു അദ്ധ്യാപകന്‍ എന്നതിലുപരി ഒരു പരിശീലകനാവുക. ഒരു ജേതാവാകാന്‍ ശ്രമിക്കുന്ന ഓരോ വിദ്യാര്‍ഥിയെയും അവരുടെ പുരോഗതിയെയും ആഴത്തില്‍ ശ്രദ്ധിക്കാന്‍ അത് നിങ്ങള്‍ക്ക് പ്രചോദനമാകും.

നമ്മള്‍ ആത്മാവിന്‍റെ ഫലങ്ങളെക്കുറിച്ചാണ് പഠിക്കാന്‍ പോകുന്നത്. എങ്കിലും, ഫലങ്ങള്‍ മാത്രമല്ല, ആത്മാവിന്‍റെ ഫലങ്ങള്‍ക്ക് എതിരെ പോരാടുന്ന ശരീരത്തിന്‍റെ പാപങ്ങളെക്കുറിച്ചും നമ്മള്‍ പഠിക്കും. നിങ്ങളുടെ വിദ്യാര്‍ഥികളെ ജേതാക്കളാകാന്‍ സഹായിക്കലാണ് നിങ്ങളുടെ ലക്ഷ്യം, അതിനു വേണ്ടി അവര്‍ വചനങ്ങള്‍ ഓര്‍ത്തുവയ്ക്കുകയും ബൈബിള്‍ കഥകള്‍ പഠിക്കുകയും മാത്രം പോര. ആത്മാവിന്‍റെ ഫലങ്ങള്‍ അവരുടെ നിത്യജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണം. ഇത് നിങ്ങള്‍ പരിശീലകര്‍ക്ക് വലിയൊരു വെല്ലുവിളിയാണ്.

ബോക്സിംഗ് പ്രമേയം ഉപയോഗിച്ച് നിങ്ങളുടെ വിദ്യാര്‍ഥികള്‍ വേദപാഠ ക്ലാസ്സിലായിരിക്കുമ്പോള്‍ അവര്‍ പരിശീലിക്കുകയാണെന്ന് നമുക്ക് ചിന്തിക്കാം. അവര്‍ അഭ്യസിക്കുന്നു, ദൈവത്തെക്കുറിച്ച് കൂടുതല്‍ പഠിക്കുന്നു, പാപത്തിനെതിരെ എങ്ങനെ പോരാടാം എന്ന് പഠിക്കുന്നു. അതിനാല്‍ നിങ്ങളുടെ പള്ളി ഒരു പരിശീലന കേന്ദ്രമാണെന്ന് പറയാം.

നിങ്ങളുടെ വിദ്യാര്‍ഥികള്‍ ലോകത്തിലേക്ക് ഇറങ്ങി ചെല്ലുമ്പോള്‍ അവര്‍ യഥാര്‍ഥത്തില്‍ "അംഗത്തട്ടിലാണ്"! ഇവിടെയാണ്‌ അവര്‍ ശരിക്കും തങ്ങളുടെ പാപകരമായ ആഗ്രഹങ്ങളെ നേരിടുന്നത്. അവരുടെ വീടുകളും സ്കൂളുകളുമാണ് യഥാര്‍ത്ഥ പരീക്ഷകളും ബോക്സിംഗ് മത്സരങ്ങളും. ഇതിനു കാരണമെന്തെന്നാല്‍ പള്ളിയില്‍ വച്ച് നമ്മള്‍ അഭിനയിക്കാനും ശരിയുത്തരം നല്‍കാനും മിടുക്കരാണ്. പള്ളിയില്‍ വച്ചുള്ള തന്‍റെ ഓര്‍മ ശക്തിയും പഠനമികവും കാരണം ഒരു മത്സരം ജയിച്ചുവെന്ന് ഒരു കുട്ടിയും വിചാരിക്കാന്‍ ഇടവരുത്തരുത്. അതാണ് പരിശീലനം. അവരുടെ ജീവിതമാണ് യഥാര്‍ത്ഥ പോരാട്ടം. അവര്‍ പഠിക്കുന്ന പാഠങ്ങള്‍ ആഴ്ചകളില്‍ പ്രാവര്‍ത്തികമാക്കിയാല്‍ അവര്‍ക്ക് മത്സരങ്ങള്‍ വിജയിക്കാന്‍ സാധിക്കും.

അവരുടെ പരിശീലകന്‍ എന്ന നിലയ്ക്ക് നിങ്ങളുടെ അവസാന ജോലി അവര്‍ വിജയിക്കുമ്പോള്‍ അവര്‍ക്ക് ഉപഹാരങ്ങളും പ്രോത്സാഹനവും നല്‍കുക എന്നതാണ്. അവര്‍ക്ക് കൈമാറാന്‍ ചില പുരസ്കാരങ്ങള്‍ തയ്യാറാക്കുക. അവരുടെ ഓരോ "ഇടിക്കും," റൗണ്ടിനും മത്സര വിജയത്തിനും ഓരോ ആലിംഗനമോ പ്രോത്സാഹിപ്പിക്കുന്ന ആര്‍പ്പുവിളികളോ നല്‍കുക. നിങ്ങള്‍ സമ്മാനിക്കുന്ന പെരുമാറ്റമായിരിക്കും നിങ്ങളുടെ വിദ്യാര്‍ഥികള്‍ അവരുടെ പരിശീലകനായ നിങ്ങളെ സന്തോഷിപ്പിക്കാന്‍ തിരിച്ചും നല്‍കുന്ന പെരുമാറ്റം.

ഒരു പരിശീലകനായി വേഷം മാറാന്‍, നിങ്ങളുടെ ക്ലാസ് ഒരു കായിക പരിശീലന കേന്ദ്രമാക്കാന്‍, രസകരമായ പുരസ്കാര ദാന ചടങ്ങുകള്‍ നടത്താന്‍ നിങ്ങള്‍ക്ക് നല്ല രീതിയില്‍ കഴിയുമെന്ന് ഞങ്ങള്‍ കരുതുന്നു. ആത്മാവിന്‍റെ ഫലങ്ങള്‍ക്ക് അനുസരിച്ചു ജീവിക്കുമ്പോള്‍ ലഭിക്കുന്ന വിജയം മറ്റേതു കായിക ഇനത്തിലും എന്നപ്പോലെ ആരേക്കാളും കഠിനാധ്വാനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ലഭിക്കും. നിങ്ങളുടെ വിദ്യാര്‍ഥികളെ കഠിനാധ്വാനം ചെയ്യാനും ജേതാക്കളാകാനും നിങ്ങള്‍ക്ക് പ്രചോദനമാകാം. ആരും അവരില്‍ നിന്നും പ്രതീക്ഷിക്കാത്തപ്പോള്‍ നിങ്ങള്‍ അവനില്‍ വിശ്വസിക്കുക. അപ്പോള്‍ ദൈവം അവരുടെ ജീവിതത്തില്‍ നടത്തുന്ന അത്ഭുതങ്ങള്‍ കാണാം!

ആത്മാവിന്‍റെ ഫലങ്ങളില്‍ വിദ്യാര്‍ഥികളെ പരിശീലിപ്പിക്കുന്ന വെല്ലുവിളി ഏറ്റെടുത്ത നിങ്ങള്‍ക്ക് നമ്മുടെ രക്ഷിതാവായ ദൈവം പ്രചോദനമാകട്ടെ. വേദപാഠ അദ്ധ്യാപകരുടെ മേലുള്ള എല്ലാ നിയന്ത്രണങ്ങളും മറികടന്ന് വിദ്യാര്‍ഥികള്‍ക്കിടയില്‍ നിങ്ങള്‍ ഒരു യഥാര്‍ത്ഥ പരിശീലകനാകണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

റിസോര്‍സസ്

സൗജന്യമായി ഡൗൻലോഡ് ചെയ്യൂ!

ഞങ്ങളുടെ റിസോര്‍സസ് പേജില്‍ ലഭ്യമായ സാധനങ്ങള്‍ എന്തെന്ന് വന്നു കാണൂ…അതോടൊപ്പം നിങ്ങളുടെ സണ്‍‌ഡേ സ്കൂളിന് ആവശ്യമായ പുസ്തകങ്ങളും മറ്റു സാധനങ്ങളും സൗജന്യമായി ഡൗൻലോഡ് ചെയ്യൂ!

കൂടുതല്‍ വായിക്കൂ

ലോഗോകള്‍

നിങ്ങളുടെ സണ്‍‌ഡേ സ്കൂളിനെ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമാക്കുന്ന ഈ സൗജന്യ ഉപകരണങ്ങള്‍ പരിശോധിക്കുക!

നിങ്ങളുടെ ക്ലാസ് മുറിയോ സ്ഥലമോ ഈ കലാവസ്തു ഉപയോഗിച്ച് വ്യത്യസ്തമാക്കാന്‍ പരിശ്രമിക്കുക

കൂടുതല്‍ വായിക്കൂ

കരകൗശല വസ്തുക്കള്‍

കുട്ടികള്‍ക്ക് കരകൗശല വസ്തുക്കള്‍ ഇഷ്ടമാണ്!

കരകൗശല വസ്തുക്കള്‍ ക്ലാസ്സിനെ കൂടുതല്‍ രസകരമാക്കും. നിങ്ങള്‍ ഏത് രാജ്യത്ത് നിന്നുള്ള ആളായാലും ഈ ആശയങ്ങള്‍ എളുപ്പത്തില്‍ ചെയ്യാവുന്നതാണ്. സൗജന്യ മാതൃകകള്‍ ഡൗൻലോഡ് ചെയ്തു കരകൗശല നിര്‍മാണം ആരംഭിക്കൂ!

കൂടുതല്‍ വായിക്കൂ