വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍

നവീനവും ആവേശഭരിതവുമായ “ഒട്ടക സാഹസിക കഥകൾ” എന്ന ഈ വി.ബി.എസ് പ്രോഗ്രാമിലേക്ക് സ്വാഗതം! യിസ്രായേൽ ജനം പ്രവാസകാലത്ത് ജീവിച്ചതുപോലെ തിന്മ നിറഞ്ഞ ഈ ലോകത്ത് നമുക്കെങ്ങനെ ദൈവത്തെ ആശ്രയിച്ച് ധൈര്യത്തോടെ ജീവിക്കാമെന്ന് പഠിക്കുവാൻ നിങ്ങളുടെ കുഞ്ഞുങ്ങളെ ഒട്ടകങ്ങളും ചക്രവര്‍ത്തിമാരോടുമൊപ്പം ഒരു സാഹസിക യാത്രയ്ക്ക് കൂട്ടിക്കൊള്ളുവിൻ. ഈ പ്രോഗ്രാമിൽ നമ്മൾ പിന്തുടരുന്നത് ദാനിയേൽ, തന്റെ കൂട്ടുകാരായ ശദ്രക്ക്, മേശക്ക്, അബേദ്-നെഗോ എന്നിവരുടെ ജീവിതങ്ങളെയാണ്‌. വി.ബി.എസ് നാലാം പാഠത്തിൽ അതിഥിയായി എസ്ഥേർ രാജ്ഞിയും കടന്നുവരുന്നുണ്ട്.
നവീഈ വിബിഎസിലെ ഓരോ ദിവസത്തിലും, കുട്ടികൾഏറെ ഇഷ്ടപ്പെടും, ഇന്നത്തെ കാലത്തെ യഥാര്‍ത്ഥ ജീവിതത്തിലെ വഴിത്തിരുവുകൾനിറഞ്ഞ, രസികരായ, ഈ (പാവകളോ നടന്മാരോ ആയ) ഒട്ടകങ്ങളെ.കുട്ടികൾ സ്നേഹിക്കും. വി.ബി.എസിന്റെ ചിന്താവിഷയത്തെ ശക്തിപ്പെടുത്തുവാൻ പ്രയോജനപ്പെടുന്ന യഥാര്‍ത്ഥമായ അഭിനയഗാനങ്ങൾ ആസ്വദിക്കുക. പാഠഭാഗത്തിന്റെ തലക്കെട്ടിനോടൊപ്പം സഞ്ചരിക്കുന്ന രസകരങ്ങളായ പ്രവര്‍ത്തനങ്ങൾ കുട്ടികളെ അഭ്യസിപ്പിക്കണം. കൂടാതെ പ്രധാന പാഠത്തോടൊപ്പവും ദിവസത്തിലുടനീളവും ഇത് ആവര്‍ത്തിക്കണം. കുട്ടികളുടെ പഠനസ്ഥലത്ത് രസകരങ്ങളായ പഠനോപകരണങ്ങൾ ഒരുക്കുക. അതൊരു കൊട്ടാരമാണെന്ന് കുട്ടികള്‍ക്ക് തോന്നട്ടെ. ലഭ്യമാക്കാൻ എളുപ്പമുള്ള കൗതുകകരങ്ങളായ വസ്തുക്കളായിരിക്കണം അവ. കൊട്ടാരം എന്ന് പേരിട്ടിരിക്കുന്ന ആ ക്ലാസ്സിൽ രസകരങ്ങളും ആകാംക്ഷ ഉണ്ടാക്കുന്ന പസിലുകൾ(പദപ്രശ്നം, സമസ്യ) വഴി കണ്ടുപിടിക്കുന്ന ഉപകരണങ്ങൾ എന്നിവ ഒരുക്കണം. മുതിര്‍ന്ന കുട്ടികള്‍ക്ക് പാഠഭാഗവും യഥാര്‍ത്ഥ ജീവിത പ്രശ്നങ്ങളുമായി ബന്ധിപ്പിക്കുന്ന വിഷയങ്ങൾ ചിന്തിക്കുവാൻ അവസരം നല്‍കണം. പാഠഭാഗങ്ങൾ പ്രായോഗികമാക്കുവാനും ആവശ്യമായ അസൈന്മെന്റ് വീട്ടിലിരുന്ന് ചെയ്യുവാനും എല്ലാ കുട്ടികള്‍ക്കും നല്‍കണം. ദാനിയേലിന്റെയും എസ്ഥേറിന്റെയും കഥകൾ കേള്‍ക്കുവാനും അവരെ കണ്ടുമുട്ടുവാനും കുട്ടികള്‍ക്ക് ഇഷ്ടം തോന്നണമെന്നതാണ് പ്രാഥമികമായി വേണ്ടത്. പിന്നീട് വേണ്ടത് ദാനിയേലിനോടൊപ്പമുള്ള രസകരമായ നാടക രൂപത്തിലുള്ള പ്രവര്‍ത്തനമാണ്. വി.ബി.എസ് കളികളിലൂടെയല്ലാതെ പൂര്‍ണ്ണമാകുകയില്ല എന്നത് തീര്‍ച്ചയാണ്. കൊട്ടാര ഉദ്യാനങ്ങളിലും കൊട്ടാരക്കെട്ടുകളിലും വച്ച് നടത്താവുന്ന തരം തമാശകൾ നിറഞ്ഞ കളികളും അതിനുള്ള സൂത്രങ്ങളും ആശയങ്ങളും കണ്ടെത്തുക ഇവയെല്ലാം വി.ബി.എസ് കൂടുതൽ നിറമുള്ളതാക്കാനും രകരമാക്കാനും ആയിരിക്കണമെന്നത് ഒട്ടും മറന്നു പോകരുത്.