സണ്‍‌ഡേ സ്കൂള്‍

പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ, കുട്ടികള്‍ ദൈവത്തിനും നമുക്കും അമൂല്യരാണ്. അവരെ ക്രിസ്തുവിനു വേണ്ടി പാകപ്പെടുത്തുന്നതിന് നിങ്ങളെ സഹായിക്കലാണ് ഞങ്ങളുടെ ജോലി. പുതിയ സണ്‍‌ഡേ സ്കൂളും VBS പ്രസിദ്ധീകരണങ്ങളും തയ്യാറാക്കലാണ് ഞങ്ങളുടെ രീതി. അവ ഒരുപാട് ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യുന്നതിലൂടെ ഇന്ത്യയിലെ എല്ലായിടത്തുമുള്ള കുട്ടികള്‍ക്ക് സുവിശേഷം കേള്‍ക്കാനാകും.

ഞങ്ങളുടെ ആദ്യത്തെ സണ്‍‌ഡേ സ്കൂള്‍ ഉടന്‍ വരുന്നു!

Logo Champions Sunday School Malayalam
"ആത്മാവിന്‍റെ ഫലത്താല്‍ ചാംപ്യന്മാരായിട്ടുള്ളവര്‍" മലയാളം / Malayalam

നിങ്ങളുടെ വിദ്യാര്‍ഥികളെ ജേതാക്കളാകാന്‍ സഹായിക്കലാണ് നിങ്ങളുടെ ലക്ഷ്യം, അതിനു വേണ്ടി അവര്‍ വചനങ്ങള്‍ ഓര്‍ത്തുവയ്ക്കുകയും ബൈബിള്‍ കഥകള്‍ പഠിക്കുകയും മാത്രം പോര. ആത്മാവിന്‍റെ ഫലങ്ങള്‍ അവരുടെ നിത്യജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണം.

Logo CBI Sunday School Malayalam
"സി ബി ഐ : ചില്‍ഡ്ര൯ ബൈബിള്‍ ഇന്‍വെസ്റ്റിഗേഷ൯" മലയാളം / Malayalam

നിങ്ങളുടെ സമൂഹത്തിലോ സഭയിലോ ഉള്ള കുട്ടികളെ ആഴ്ചതോറും അല്ലെങ്കില്‍ സണ്‍ഡേ സ്കൂളിലോ കൊടുക്കുവാ൯കഴിയുന്ന 'കുട്ടികള്‍ പ്രാധാന്യമുള്ളവ൪ ’ എന്ന മുഴുവര്‍ഷ പരിപാടി പരിചയപ്പെടുത്തുന്നതില്‍ ഞങ്ങള്‍ക്കു സന്തോഷമുണ്ട്. ഈ പരിപാടിയില്‍ നിങ്ങളുടെ കുട്ടികള്‍ അവ൪ ഒരു സി ബി ഐ ഏജന്‍റ് അല്ലെങ്കില്‍ ഒരു അന്വേഷക൯ ആണെന്നു കരുതുകയും ഓരോ ആഴ്ചയിലും അവര്‍ക്കു ഓരോ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു നല്കുകയും ചെയ്യുന്നു.