ഞങ്ങളെ ബന്ധപ്പെടുക
നിങ്ങളുടെ അഭിപ്രായം അറിയാന്‍ ഞങ്ങള്‍ താല്പര്യപ്പെടുന്നു! കുട്ടികളുടെ പുരോഹിതന് എന്ന നിലയ്ക്ക് നിങ്ങളുടെ ആവശ്യങ്ങള്‍ സാക്ഷാല്കരിക്കാന് വേണ്ട ആശയങ്ങളും പാഠക്രമങ്ങളും തയ്യാറാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഞങ്ങളുടെ പ്രസിദ്ധീകരണങ്ങള്‍ ഡൗൻലോഡ് ചെയ്യാനും ഉപയോഗിക്കാനും പ്രിന്റ് ചെയ്യാനും മറ്റു പള്ളികള്‍ക്കും സഭകള്‍ക്കും വിതരണം ചെയ്യാനും നിയമ ബാധ്യതയൊന്നും ഇല്ലാതെ സൗജന്യമാണ്.
info@childrenareimportant.com
India
ഈ വര്‍ഷം ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിലും VBS, സണ്‍ഡേ സ്കൂള്‍ പ്രസിദ്ധീകരണങ്ങള്‍ എന്നിവ അനേകം ഇന്ത്യന്‍ ഭാഷകളില്‍ നല്‍കുന്നതിലും ഞങ്ങള്‍ വളരെ ആകാംഷഭരിതരാണ്. ഞങ്ങളുടെ ആദ്യത്തെ VBS ആയ “ഗാലക്സി എക്സ്പ്രസ്സ്” ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം, മറാത്തി തുടങ്ങിയ ഭാഷകളില്‍ ലഭ്യമാകും എന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. സണ്‍ഡേ സ്കൂള്‍ പ്രസിദ്ധീകരണങ്ങള്‍ ഈ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യാനും ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്. ഈ പുസ്തകങ്ങളെല്ലാം ഡൗൻലോഡ് ചെയ്യാന്‍ ലഭ്യമാണ്.
ഞങ്ങളുമായി സഹകരിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ അഥവാ നിങ്ങള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ അറിയണമെങ്കില്‍ ഈ വിലാസത്തില്‍ ഞങ്ങളുമായി ബന്ധപ്പെടുക www.childrenareimportant.com
info@childrenareimportant.com
ഒരു വിതരണക്കാരനാകൂ
ലോകമെമ്പാടുമുള്ള കുട്ടികളുടെ സഭകള്‍ക്ക് ലാഭകരമായി പ്രസിദ്ധീകരണങ്ങള്‍ നല്‍കണം എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. തുടക്കത്തില്‍ ഞങ്ങള്‍ എല്ലാ പ്രസിദ്ധീകരണങ്ങളും സൗജന്യമായി കൊടുത്തിരുന്നുവെങ്കിലും കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇത്രയും പ്രസിദ്ധീകരണങ്ങള്‍ വെറുതെ നല്‍കുന്നത് സാധ്യമല്ലാതായി. ഇപ്പോള്‍ ഞങ്ങള്‍ ഞങ്ങളുടെ പ്രസിദ്ധീകരണങ്ങള്‍ വില്‍ക്കുന്നത് നിര്‍മാണ വിതരണ ചിലവ് നോക്കിയാണ്. നിങ്ങള്‍ ഒരു വിതരണക്കാരനാകാന്‍ ആഗ്രഹിക്കുകയും ഞങ്ങളുമായി സഹകരിച്ച് നിങ്ങളുടെ പരിസരത്തെ കുട്ടികളുടെ സഭയ്ക്ക് ലാഭകരമായ പ്രസിദ്ധീകരണങ്ങള്‍ നല്‍കാനും കഴിഞ്ഞാല്‍ ഞങ്ങള്‍ നിങ്ങളെ സഹായിക്കാം. ഇത് വിതരണം ചെയ്യാന്‍ വേണ്ട അനുവാദത്തിനായി ഞങ്ങളെ ബന്ധപ്പെടണം എന്ന് നിര്‍ബന്ധമില്ല. പക്ഷേ ഞങ്ങള്‍ക്ക് സാമ്പത്തികമല്ലാത്ത സഹായങ്ങള്‍ നല്കാന് കഴിയും.www.childrenareimportant.com
info@childrenareimportant.com
ഒരു വിതരണക്കാരനാകൂ
ക്രിസ്തുവിനുവേണ്ടി അനേകരെ രൂപാന്തരപ്പെടുത്തുവാൻ ലോകമെങ്ങുമുള്ള അദ്ധ്യാപകരെ ഒരുക്കിയെടുക്കുകയും പ്രോത്സാഹനം നല്‍കുകയും ആണ് ഞങ്ങളുടെ ലക്ഷ്യം. മറ്റു മിനിസ്ട്രികളോട്(പ്രവര്‍ത്തനങ്ങള്‍) ഒന്ന് ചേര്‍ന്ന് പ്രവര്‍ത്തിച്ച് വലിയ സ്വാധീനം ഉളവാക്കുവാന്‍ നമുക്ക് കഴിയും എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഈ കാരണത്താല്‍ താഴെ കൊടുത്തിരിക്കുന്നവ നിങ്ങള്‍ക്ക് നല്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു:
- വ്യക്തികള്‍ക്കോ, സംഘടനകള്‍ക്കോ, കമ്പിനികള്‍ക്കോ ഞങ്ങളുടെ വസ്തുക്കള്‍ (സാമഗ്രികള്‍) ചെറിയതോ വലിയതോ ആയ അളവിലോ ഭാഗീകമായോ പൂര്‍ണ്ണമായോ ഒരു തുക ഈടാക്കിയോ സൌജന്യമായോ വിതരണം ചെയ്യുവാന്‍ ഞങ്ങളുടെ അനുവാദമുണ്ട്.
- അച്ചടിച്ചതോ ഇലക്ട്രോണിക് ഫോര്‍മാറ്റിലോ ഞങ്ങൾ നിശ്ചയിച്ചിരിക്കുന്ന ഫീസോ അല്ലെങ്കിൽ സൗജന്യമായി എന്ന് പരിഗണിക്കാതെ മറ്റു പ്രസാധക൪ എഡിറ്റോറിയലുകൾ എന്നിവയിൽ പ്രസിദ്ധീകരിക്കുന്നതിനുള്ള അവകാശം ഞങ്ങള്‍ നിലനിര്‍ത്തുന്നു.
- ഞങ്ങളുടെ സാമഗ്രികള്‍ക്ക് പ്രത്യേക അവകാശം ഞങ്ങൾ നല്കുകയില്ല. ഈ ഓഫ൪ മറ്റു പ്രസാധകര്‍ക്കും പത്രാധിപ ലേഖനങ്ങള്‍ക്കും എല്ലാവര്ക്കും ഒരുപോലെ ആയിരിക്കും
- നിങ്ങള്‍ പൂര്‍ണ്ണമായോ ഭാഗീകമായോ ഞങ്ങളുടെ സാമഗ്രികൾ പ്രസിദ്ധപ്പെടുത്തുകയോ പുന൪ വിതരണം ചെയ്യുകയോ ചെയ്യുമ്പോൾ നിങ്ങള്‍ അത് ചെയ്യുന്നത് എങ്ങനെയെന്നു ഞങ്ങളെ അറിയിച്ചാൽ അതു ഞങ്ങള്‍ക്ക് പ്രോത്സാഹജനകം ആയിരിക്കും.
- ഉള്ളടക്കത്തില്‍ പ്രകടമായ മാറ്റങ്ങളോ ഉപദേശത്തിൽ മാറ്റങ്ങളോ നിങ്ങള്‍ നടത്തിയാൽ ഞങ്ങളുടെ ലോഗോയും ബന്ധപ്പെടേണ്ട വിവരങ്ങളും ദയവായി മാറ്റുക.
- നിങ്ങളുടെ ദര്‍ശനവും ദൌത്യവും അനുസരിച്ച് സാമ്പത്തികമായതല്ലാതെ സഹായങ്ങള്‍ ചെയ്യാൻ ഞങ്ങൾ ഒരുക്കമാണ്. ഉദാഹരണത്തിന് കളറിലുള്ള ഒന്നോ രണ്ടോ പ്രീപ്രസ് ഫയലുകൾ: ചോദിക്കാൻ മടിക്കരുത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്, ഞങ്ങളെ ബന്ധപ്പെടുക: info@childrenareimportant.com
ലാറ്റിന്‍ അമേരിക്ക
ഞങ്ങള്‍ മെക്സിക്കോയിലാണ് സ്ഥിതി ചെയ്യുന്നത്. സ്പാനിഷ് ഭാഷയില്‍ 2005 മുതല്‍ ഞങ്ങള്‍ പ്രസിദ്ധീകരണങ്ങള്‍ നല്കിക്കൊണ്ടേയിരിക്കുന്നു. ഞങ്ങളുടെ പ്രധാന ഓഫീസ് മെക്സിക്കോ നഗരത്തിന് സമീപമാണ് - 01-800-839-1009 or 01-592-924-9041 pedidos@losninoscuentan.com
ഈ രാജ്യങ്ങളില്‍ പ്രസിദ്ധീകരണങ്ങള്‍ നല്കി അവരെ അനുഗ്രഹീതരാക്കിയതില് ഞങ്ങള്‍ ദൈവത്തിനു നന്ദി അര്‍പ്പിക്കുന്നു: മെക്സിക്കോ, കൊളംബിയ, അര്‍ജന്റീന, പെറു, വെനസ്വേല, ചിലി, ഗ്വാട്ടിമാല, ഇക്വഡോര്‍, ക്യൂബ, ബൊളീവിയ, ഡൊമിനിക്കന്‍ റിപബ്ലിക്, ഹോണ്ടുറാസ്, പരാഗ്വേ, നികരാഗ്വ, എല്‍ സാല്‍വഡോര്‍, കോസ്റ്റ റിക, പാനമ, പ്യൂര്‍ട്ടോ റികോ, സ്പെയിന്, ഉറുഗ്വ!
ഒരുപാട് സഭകള്‍ പുസ്തകങ്ങള്‍ ഡൗൻലോഡ് ചെയ്ത് പ്രിന്റ് എടുക്കുന്നു. പക്ഷേ ഞങ്ങള്‍ക്ക് മെക്സിക്കോയില്‍ പുസ്തകങ്ങള്‍ നല്കാന് ഒരു പ്രിന്റ് ഷോപ്പുണ്ട്. അതിനു പുറമേ ഗ്വാട്ടിമാലയിലും വെനസ്വേലയിലുമായി ഓരോ വിതരണക്കാരുമുണ്ട്. ആവശ്യം വരുമ്പോള്‍ ഞങ്ങള്‍ ഞങ്ങളുടെ പ്രധാന പ്രിന്റ് ഷോപ്പില്‍ നിന്നും മറ്റു രാജ്യങ്ങളിലേക്ക് പ്രസിദ്ധീകരണങ്ങള്‍ കയറ്റി അയയ്ക്കും.
ഗ്വാട്ടിമാല: 5929-2602
pedidosguate@losninoscuentan.com