കുട്ടികള്‍ പ്രാധാന്യമുള്ളവരാണ് ഞങ്ങളെ കുറിച്ച് ബന്ധപ്പെടുക സണ്‍ഡേ സ്കൂള്‍ പരിപാടികള്‍ VBS പ്രോഗ്രാമുകള്‍ എന്റെ സി എം യു : പരിശീലനം
അവലോകനം
പാഠം 1 |
"ദൈവത്തെ വിളിക്കുക!"മോശയുടെ ജനനം |
| “ഉച്ചത്തില്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുന്നു, തന്‍റെ വിശുദ്ധ പര്‍വ്വതത്തില്‍ നിന്ന് അവിടുന്ന് എനിക്ക് ഉത്തരമരുളുന്നു.” സങ്കീര്‍ത്തനങ്ങള്‍ 3:4 |
| പാഠഭാഗത്തിനിടയില്‍ എപ്പോഴൊക്കെ വിദ്യാര്‍ഥികള്‍ “ദൈവത്തെ വിളിക്കുക” എന്ന് കേള്‍ക്കുന്നുവോ അപ്പോഴൊക്കെ “കര്‍ത്താവെ, എന്നെ സഹായിക്കണമേ!” എന്ന് ദൈവത്തിനു നേരെ എഴുന്നേറ്റു നിന്ന് കൈകളുയര്‍ത്തി പറയാന്‍ അവരെ പഠിപ്പിക്കുക. |
|
കേഡറ്റ് ക്ലാസ്
|
|
സ്പേസ് ഗെയിമുകള്ഒരു വാക്ക് ഉണ്ടാക്കുക രുചി പരീക്ഷ |
പാഠം 2 |
"ദൈവത്തിനു മറുപടി നല്‍കുക!"മോശയും കത്തുന്ന മുള്‍പടര്‍പ്പും |
| “ആരെയാണ് ഞാന്‍ അയയ്ക്കുക? ആരാണ് നമുക്ക് വേണ്ടി പോവുക? അപ്പോള്‍ ഞാന്‍ പറഞ്ഞു: ഇതാ ഞാന്‍! എന്നെ അയച്ചാലും!” ഏശയ്യാ 6:8 |
| ഈ പാഠഭാഗത്തിനിടയില്‍ വിദ്യാര്‍ഥികള്‍ “ദൈവത്തിനു മറുപടി നല്‍കുക” എന്ന് കേള്‍ക്കുമ്പോഴൊക്കെ “പറയൂ കര്‍ത്താവെ!” എന്ന് തങ്ങളുടെ ചെവിയില്‍ കൈ വച്ച് മറുപടി നല്കാന്‍ അവരെ പഠിപ്പിക്കുക. അടുത്തതായി അവര്‍ തങ്ങളുടെ കാലുകള്‍ പട്ടാളക്കാരെ പോലെ നിലത്ത് ചവിട്ടി “ഇതാ ഞാന്‍!” എന്ന് പറയുന്നു. |
|
കേഡറ്റ് ക്ലാസ്
|
|
സ്പേസ് ഗെയിമുകള്കുടിച്ചുക്കൊണ്ടുള്ള റിലേ മത്സരം പഴം കഴിച്ചുക്കൊണ്ടുള്ള മത്സരം |
പാഠം 3 |
"ദൈവത്തെ അനുസരിക്കുക!"ഈജിപ്തിലെ മഹാമാരികള്‍ |
| “അവന്‍റെ കല്‍പനകള്‍ അനുസരിക്കുന്ന ഏവനും അവനില്‍ വസിക്കുന്നു; അവന്‍ കല്‍പനകള്‍ പാലിക്കുന്നവനിലും. അവന്‍ നമുക്ക് നല്‍കിയിരിക്കുന്ന ആത്മാവ് മൂലം അവന്‍ നമ്മില്‍ വസിക്കുന്നെന്നു നാമറിയുകയും ചെയുന്നു." 1 യോഹന്നാന്‍ 3:24 |
| പാഠഭാഗത്തിനിടയില്‍ വിദ്യാര്‍ഥികള്‍ എപ്പോഴൊക്കെ “ദൈവത്തെ അനുസരിക്കുക” എന്ന് കേള്‍ക്കുന്നുവോ അപ്പോഴൊക്കെ എഴുന്നേറ്റ് നിന്ന് “ഞാന്‍ പുറപ്പെടേണ്ടിയിരിക്കുന്നു” എന്ന് നടന്നു കൊണ്ട് പറഞ്ഞു വേറൊരു വിദ്യാര്‍ഥിയുടെ സ്ഥാനം വച്ച് മാറാന്‍ അവരെ പഠിപ്പിക്കുക. |
|
കേഡറ്റ് ക്ലാസ്
|
|
സ്പേസ് ഗെയിമുകള്രസകരമായ ശബ്ദ വിന്യാസങ്ങള്‍ സ്റ്റിക്കി ഹെഡ് |
പാഠം 4 |
"ദൈവത്തെ സേവിക്കുക!"പകല്‍ മേഘമായും രാത്രി അഗ്നിയായും |
| “എന്തെന്നാല്‍, കര്‍ത്താവ് നീതിയുടെ ദൈവമാണ്. അവിടുത്തേക്ക് വേണ്ടി കാത്തിരിക്കുന്നവര്‍ ഭാഗ്യവാന്മാര്‍!" ഏശയ്യാ 30:18b |
| പാഠഭാഗത്തിനിടയില്‍ വിദ്യാര്‍ഥികള്‍ എപ്പോഴൊക്കെ “ദൈവത്തെ സേവിക്കുക” എന്ന് കേള്‍ക്കുന്നുവോ അപ്പോഴൊക്കെ ചാടി എഴുന്നേറ്റ് ബോക്സിംഗ് നീക്കങ്ങള്‍ അനുകരിച്ചു “ഞാന്‍ തയ്യാറാണ്” എന്ന് പറയുകയും, “പക്ഷേ, ഞാന്‍ കാത്തിരിക്കണം” എന്ന് പറഞ്ഞു കൈകള്‍ ചേര്‍ത്ത് ഇരിക്കുകയും വേണമെന്ന് അവരെ പഠിപ്പിക്കുക. |
|
കേഡറ്റ് ക്ലാസ്
|
|
സ്പേസ് ഗെയിമുകള്നൂഡില് ജൗസ്റ്റിംഗ് ഒരു പിരമിഡ് നിര്‍മിക്കുക |
പാഠം 5 |
"ദൈവത്തെ ആരാധിക്കുക!"ചെങ്കടല്‍ മുറിച്ചു കടക്കുക |
| “ദൈവത്തിന്‍റെ വിശുദ്ധ മന്ദിരത്തില്‍ അവിടുത്തെ സ്തുതിക്കുവിന്‍; പ്രതാപപൂര്‍ണമായ ആകാശ വിതാനത്തില്‍ അവിടുത്തെ സ്തുതിക്കുവിന്‍.” സങ്കീര്‍ത്തനങ്ങള്‍ 150:1b |
| പാഠഭാഗത്തിനിടയില്‍ വിദ്യാര്‍ഥികള്‍ എപ്പോഴൊക്കെ “ദൈവത്തെ ആരാധിക്കുക” എന്ന് കേള്‍ക്കുന്നുവോ അപ്പോഴൊക്കെ കൈകള്‍ ആകാശത്തിലേക്ക് ഉയര്‍ത്തി മുന്‍പിലേക്കും പിറകിലേക്കും വീശി “ഞാന്‍ അങ്ങയെ ആരാധിക്കുന്നു” എന്ന് പറയാന്‍ അവരെ പഠിപ്പിക്കുക. |
|
കേഡറ്റ് ക്ലാസ്
|
|
സ്പേസ് ഗെയിമുകള്മെസ്സി മാര്‍ഷ്മലോ കേക്ക് റിലേ |